Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 5:13 pm

Menu

Published on December 11, 2017 at 5:47 pm

ദുസ്വപ്നങ്ങള്‍ കാണുന്നത് കൂടുതലാണോ? കാരണം ഇതാവാം

what-causes-nightmares-reason-is-here

സ്വപ്‌നങ്ങള്‍ കാണാത്തവരുണ്ടാകില്ല. സ്വപ്നങ്ങളും അവയുടെ അര്‍ത്ഥവും പ്രാധാന്യവുമൊക്കെ നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ മനുഷ്യന്റെ ചിന്തകളുടെ ഭാഗമാണ്. സ്വപ്‌നങ്ങള്‍ കാണുന്നവര്‍ നല്ലതും ചീത്തയുമായ സ്വപ്‌നങ്ങള്‍ കാണാറുണ്ട്.

പേടിപ്പെടുത്തുന്ന സ്വപ്‌നങ്ങളെ നമ്മള്‍ ദുസ്വപ്‌നങ്ങളെന്ന് പറയാറുണ്ട്. ചിലപ്പോഴെങ്കിലും നമ്മള്‍ സ്ഥിരമായി ദുസ്വപ്‌നങ്ങള്‍ കാണാറില്ലേ. പലര്‍ക്കും ഈ അനുഭവം ഉണ്ടാകും. എന്തുകൊണ്ടാണ് ദുസ്വപ്‌നങ്ങള്‍ മാത്രം കാണുന്നുവെന്നും നമ്മള്‍ ചിന്തിച്ചിട്ടില്ലേ.

ദുസ്വപ്നങ്ങളെ കുറിച്ച് ബ്രിട്ടനില്‍ ഈയിടെ നടന്ന പഠനം ഇതിനെ കുറിച്ചുള്ള വസ്തുകള്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ദൈനംദിന ജീവിതത്തിലെ സംഭവവികാസങ്ങള്‍ സ്വപ്നത്തെ ബാധിക്കുമെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

പ്രശ്‌നങ്ങളും ആകുലതകളും ഒക്കെ ഉള്ള ദിവസങ്ങളില്‍ ദുസ്വപ്നങ്ങള്‍ കാണാനുള്ള സാധ്യതയും കൂടുമെന്ന് കാര്‍ഡിഫ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 200 പേരെയാണ് പഠനത്തിനായി തിരെഞ്ഞെടുത്തത്. പഠനത്തില്‍ പങ്കെടുത്തവരോട് അവര്‍ കാണുന്ന സ്വപ്നങ്ങളുടെ സ്വഭാവം ഗവേഷകര്‍ നല്‍കിയ പട്ടികയില്‍ നിന്നു കണ്ടെത്താന്‍ ആവശ്യപെട്ടു.

പൊതുവായി ആളുകള്‍ സ്ഥിരം കാണുന്ന 9 ദുസ്വപ്നങ്ങളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. വീഴുന്നതായോ ആക്രമിക്കപ്പെടുന്നതായോ സ്വപ്നം കാണുക, പേടികൊണ്ടു മരവിച്ചതായി കാണുക, കുടുങ്ങി കിടക്കുന്നതായി സ്വപ്നം കാണുക, പൊതു സ്ഥലത്ത് നഗ്‌നമായോ, അസ്വസ്ഥതയുളവാക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചോ കാണപ്പെടുക. പരീക്ഷയ്ക്ക് തോല്‍ക്കുന്നതായോ, പലവട്ടം ഒരേ കാര്യം ചെയ്യാന്‍ ശ്രമിക്കുന്നതായോ കാണുക എന്നി ദുസ്വപ്നങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്.

ഇത്തരം സ്വപ്നങ്ങള്‍ സ്ഥിരമായി കാണുന്നവരെന്നു പഠനത്തില്‍ തെളിഞ്ഞവരെല്ലാം നിത്യജീവിതത്തില്‍ ആകുലതകള്‍ അലട്ടിയിരുന്നവര്‍ ആയിരുന്നു എന്ന് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

വീഴുക, പരാജയപ്പെടുക, ആക്രമിക്കപ്പെടുക എന്നീ സ്വപ്നങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നവര്‍ കടുത്ത മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നവരാണെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. കൂടാതെ സ്ഥിരമായി നിങ്ങള്‍ കാണുന്ന സ്വപ്നങ്ങള്‍ പേടി, ദേഷ്യം ദുഃഖം എന്നിവയുമായി ബന്ധപ്പെട്ടതാണെങ്കില്‍ നിങ്ങളുടെ ഉപബോധമനസ് മാനസിക പ്രശ്‌നങ്ങളാല്‍ അസ്വസ്ഥതപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണത്.

Loading...

Leave a Reply

Your email address will not be published.

More News