Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:29 pm

Menu

Published on April 16, 2015 at 2:35 pm

വിവാഹ മോചിതരാകുന്ന സ്ത്രീകളിൽ ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം

what-divorce-does-to-womens-heart-health

വിവാഹമോചിതരാകുന്ന  സ്ത്രീകൾക്ക് ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം. ലണ്ടനിലെ നോർത്ത് കരോളിനയിലുള്ള ഡ്യൂക്ക് യൂണി വേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 16,000 പേരിൽ 18 വർഷം നടത്തിയ പഠനങ്ങൾക്കൊടുവിലാണ് ഇത്തരമൊരു റിപ്പോർട്ട് തയ്യാറാക്കിയത്.സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന സ്ത്രീകളേക്കാൾ വിവാഹമോചിതരായ സ്ത്രീകളിൽ ഹൃദയാഘാതത്തിനുള്ള സാധ്യത രണ്ടുമടങ്ങാണെന്ന് പഠനം പറയുന്നു.സ്ത്രീകൾക്ക് ആദ്യ ഭർത്താവിനെ പിരിയുന്നതിന്റെ ഹൃദയവേദന താങ്ങാൻ കഴിയാത്തതാണ് ഇതിൻറെ കാരണമായി റിപ്പോർട്ടിൽ  പറയുന്നത്. അവർ ഒരുപക്ഷെ വീണ്ടും വിവാഹിതരായാൽ പോലും ആദ്യ വിവാഹത്തിൻറെ ഓർമ്മകൾ ഇവരെ അലട്ടുമെന്ന് മാത്രമല്ല സ്ട്രസ് വർധിക്കുമെന്നും റിപ്പോർട്ടിൽ  പറയുന്നു.  പലരുടേയും ജീവിതരീതിയിൽ തന്നെ മാറ്റമുണ്ടാകുമെന്നുംകാരണമാകും . എന്നാൽ പുരുഷന്മാരുടെ സ്ഥിതി അങ്ങനെയല്ല,ഇവർ വിവാഹമോചനം തേടുമ്പോൾ തന്നെ മുൻഭാര്യയെ മറക്കുന്നവരാണ്. അതുമാത്രമല്ല,  പുനർവിവാഹം ചെയ്‌താൽ തന്നെ ഇവർ പഴയ ബന്ധങ്ങളെ ഒർക്കാറുപോലുമില്ല.വിവാഹമോചനം തേടുന്നത് പുരുഷന്മാർ ഒരു ഭാഗ്യമായി കരുതുന്നവരാണ് പുരുഷരെന്നും റിപ്പോർട്ടിൽ പറയുന്നു. കാർഡിയോ വാസ്ക്കുലാർ ക്വാളിറ്റി ആൻഡ് ഔട്ട്കം ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News