Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 8:42 am

Menu

Published on April 4, 2018 at 3:08 pm

മരിച്ചവരെ സ്വപ്നം കാണുന്നത് എന്തുകൊണ്ട് ..??

what-do-dreams-about-dead-people-mean

നമ്മുടെ സ്വപ്‌നത്തില്‍ മരണമടഞ്ഞവർ വരുന്നത് എന്തുകൊണ്ടെന്ന് ഇപ്പോഴും നമ്മൾക്കറിയാത്ത ഒരു കാര്യംതന്നെയാണ് . എന്നാല്‍ നടക്കാത്ത ആഗ്രഹങ്ങളുടെ ബാക്കിപത്രങ്ങളാണ് സ്വപ്‌നങ്ങള്‍. അതു കൊണ്ടു തന്നെ ആഗ്രഹം സഫലമാകാതെ മരിച്ചവർ തങ്ങളിഷ്ടപ്പെടുന്നവരിലൂടെ ആഗ്രഹപൂര്‍ത്തീകരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

നമ്മുടെ മനസ്സിൽ മരിച്ചു പോയവരെ കുറിച്ചുള്ള ചിന്തകള്‍ തന്നെയാണ് പലപ്പോഴും ഇവരെ കുറിച്ച് സ്വപ്‌നം കാണിക്കാന്‍ കാരണമാകുന്നത്. ഇവരുടെ ചിന്തകള്‍ എപ്പോഴും നമ്മെ അലട്ടികൊണ്ടിരിക്കും ഇതാണ് സ്വപ്‌നത്തിന് വഴി വയ്ക്കുന്നത്.

ഇത് കൂടുതല്‍ ചോദ്യം ചെയ്യുന്നത് ആത്മീയ വശത്തെയാണ്. പലപ്പോഴും ആഗ്രഹ പൂര്‍ത്തീകരണത്തിനുവേണ്ടിയോ അല്ലെങ്കില്‍ തങ്ങളുടെ മരണത്തിനുക്കാരണക്കാരെ കണ്ടെത്തുക എന്ന ആത്മാവിന്റെ ലക്ഷ്യം സാധിപ്പിച്ചു കൊടുക്കാനുള്ള വെറുമൊരു ഉപകരണം മാത്രമായിരിക്കും ഈ സ്വപ്‌നത്തിന്റെ ലക്ഷ്യം. മരിച്ചു പോയ ഒരേ ആളെ തന്നെ പിന്നെയും പിന്നെയും സ്വപ്‌നം കാണുകയാണെങ്കിൽ നമ്മള്‍ സംശയിക്കണം. പലപ്പോയും ഇത്തരത്തിലുള്ള സ്വപ്നങ്ങൾ നമ്മുടെ മാനസിക നിലയെ വരെ തകര്‍ക്കും. എന്നാൽ ആത്മാവിനു നിങ്ങളിലൂടെ പലതും സാധിച്ചെടുക്കുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളൂ .

മാരക രോഗം മൂലം മരിച്ചവരെയാണ് കൂടുതലായി സ്വപ്‌നം കാണുന്നതെങ്കിൽ എന്തോ മഹാമാരി വരാനുണ്ട് എന്നതിന്റെ സൂചനയായിരിക്കും. കൂടാതെ മരിച്ചു കഴിഞ്ഞിട്ടും മോക്ഷം ലഭിച്ചിട്ടില്ലെന്നതിന്റെ തെളിവുകൂടെയാണ് ആത്മാക്കള്‍ സ്വപ്‌നത്തില്‍ വരുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് മോക്ഷം ലഭിക്കുന്നതിനായുള്ള കർമങ്ങൾ ചെയ്യാൻ ശ്രമിക്കേണ്ടതാണ് .

Loading...

Leave a Reply

Your email address will not be published.

More News