Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 8:17 pm

Menu

Published on April 11, 2015 at 1:42 pm

വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടാൽ ഉടൻ തന്നെ ചെയ്യേണ്ട കാര്യങ്ങൾ

what-do-you-need-to-know-when-your-vehicle-is-stolen

രാജ്യത്ത് വാഹന മോഷണം നടക്കുന്നതായി നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. ഇതില്‍ പലതും വാഹന ഉടമകളുടെ അശ്രദ്ധകാരണമാണ്. മിക്കയാളുകളും വാഹനം മോഷണം പോയാൽ അതിനെ കുറിച്ചോർത്ത് വിഷമിച്ചിരിക്കും. എന്നാൽ അത് കണ്ടെത്താനുള്ള വഴിയെ കുറിച്ച് അവർക്ക് അറിയില്ല. എന്തെങ്കിലും ചെയ്യാനുള്ള മാനസികാവസ്ഥ പോലും അപ്പോൾ അവർക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകും. എന്നാൽ നിങ്ങളുടെ കാറോ ബൈക്കോ മറ്റും മോഷ്ടിക്കപ്പെട്ടാൽ അതോർത്ത് വിഷമിച്ചിരിക്കുകയല്ല വേണ്ടത്. മറിച്ച് ആ വാഹനത്തെ എങ്ങനെ കണ്ടുപിടിക്കാം എന്നതിനെ കുറിച്ചാണ് ചിന്തിക്കേണ്ടത്. പെട്ടെന്നുള്ള യുക്തിസഹമായ നിങ്ങളുടെ പ്രതികരണം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറ്റവും പ്രധാനമാകുന്നു. വാഹനങ്ങൾ മോഷ്ടിക്കപ്പെട്ടാൽ ഉടൻ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

Stolen keys can be costly if car locks need to bge replaced

1.കഴിയുന്നതും വേഗത്തിൽ പോലീസിനെ വിവരമറിയിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.
2. Stolen Vehicle India” (stolen.in) പോലുള്ള ഡാറ്റാബേസുകളില്‍ വാഹനത്തിന്‍റെ വിവരങ്ങള്‍ നല്‍കുക. വാഹനം വാങ്ങുന്ന വലിയ വിഭാഗമാളുകള്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിച്ച് വസ്തുതകള്‍ പഠിക്കുന്നത് പതിവാണ്. കാര്‍ മൊത്തമായോ എന്‍ജിനോ വില്‍ക്കാന്‍ മോഷ്ടാവ് ശ്രമിക്കുകയാണെങ്കില്‍ ഇത്തരം സൈറ്റുകള്‍ വഴി പിടികൂടാന്‍ സാധിക്കും.

What do you need to know when your vehicle is stolen.

3.മോട്ടോര്‍സൈക്കിളാണ് മോഷണം പോയതെങ്കിൽ പ്രദേശത്തെ ഗാരേജുകളില്‍ വണ്ടിയെ കുറിച്ച് തിരച്ചിൽ നടത്തുക. ചെറുകിട കള്ളന്മാരാണ് വണ്ടി കൊണ്ടുപോയതെങ്കില്‍ അവരത് പെട്ടെന്ന് വിറ്റഴിക്കാന്‍ ശ്രമം നടത്താൻ സാധ്യതയുണ്ട്. പരിചയമുള്ള ഗാരേജുകളിലെല്ലാം വണ്ടിയുടെ രജിസ്ട്രേഷന്‍ നമ്പര്‍ സഹിതം വിവരമറിയിക്കുക.
4.Click.in, Craigslist, ebay, OLX തുടങ്ങിയ ഇ കൊമേഴ്സ് വെബ്‍സൈറ്റുകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തുന്നതും ഗുണം ചെയ്യും.

What do you need to know when your vehicle is stolen5

5. വാഹനം മോഷണം പോയത് ഇൻഷൂറൻസ് കമ്പനിയെ അറിയിക്കണം. എഫ്.ഐ.ആറിൻറെ കോപ്പിയും നൽകുക.
6. ക്ലെയിം അംഗീകരിച്ചു കഴിഞ്ഞാൽ മോഷ്ടിക്കപ്പെട്ട വാഹനത്തിൻറെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കമ്പനിയുടെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്യുക. ഡ്യൂപ്ലിക്കറ്റ് കീയും കമ്പനി ആവശ്യപ്പെടുന്ന മറ്റ് രേഖകളും നൽകുക.

Loading...

Leave a Reply

Your email address will not be published.

More News