Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:42 am

Menu

Published on March 17, 2018 at 11:53 am

ഈ ശരീരഭാഗങ്ങൾ തുടിക്കുന്നത് ഇവയുടെ ലക്ഷണമാകാം…!

what-do-your-body-movements-tell-about-your-future

മനുഷ്യ ശരീരത്തില്‍ ഓരോ അവയവങ്ങളും തുടിക്കുന്നത് ഒരോ ഫലങ്ങള്‍ക്കുള്ള സൂചനകളാണെന്നാണ് നിമിത്തശാസ്ത്രം പറയുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തങ്ങളായ ഫലങ്ങളാണ് ഇതിൽ വിധിച്ചിരിക്കുന്നത്. പുരുഷന്മാർക്ക് വലത് വശവും സ്ത്രീകൾക്ക് ഇടത് വശവും തുടിക്കുന്നത് പൊതുവെ നല്ലതാണെന്നാണ് പറയാറുള്ളത്. പുരുഷന്മാർക്ക് ഇടത് ഭാഗം തുടിക്കുന്നത് ദോഷഫലങ്ങളുടെ സൂചനയാണ്. ആധുനിക വൈദ്യശാസ്ത്രം ഇതൊന്നും അംഗീകരിക്കില്ലെങ്കിലും ഇതിൽ വിശ്വാസമുള്ളവർ കൂടുതലാണ്.



മിക്ക ആളുകളിലും കൂടുതലായി തുടിക്കാറുള്ളത് കണ്ണുകളാണ്. സ്ത്രീകൾക്ക് ഇടത്തെ കണ്ണ് തുടിച്ചാൽ പ്രിയസമാഗമമാണ് ഫലം.പുരുഷന്മാർക്ക് വലംകണ്ണ് തുടിക്കുന്നത് ഐശ്വര്യമാണ്. പുരികങ്ങൾക്കിടയിൽ തുടിപ്പുണ്ടാകുന്നത് സന്തോഷം നിറഞ്ഞ ജീവിതത്തിൻറെ സൂചനയാണ് നൽകുന്നത്. വിരലുകൾ തുടിച്ചാൽ പെട്ടെന്ന് തന്നെ പഴയകാല സുഹൃത്തുക്കളെ കാണാൻ ഉണ്ടാകും എന്നാണ് അർത്ഥമാക്കുന്നത്. ഇടത്തേ കൈമുട്ട് തുടിക്കുന്നത് സമൂഹത്തില്‍ നമുക്ക് ലഭിക്കുന്ന നിലയെക്കുറിച്ചാണ് അതായത് നിലയും വിലയും അന്തസ്സും ഒക്കെ ഉടൻ വർദ്ധിക്കുമെന്നാണ് സൂചിപ്പിക്കുന്നത്.



ഇടത്തെ കാൽപ്പാദം തുടിക്കുന്നത് ഉടൻ തന്നെ ഒരു യാത്ര പോകാനുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. ചിലയാളുകളിലെങ്കിലും തോൾഭാഗം തുടിക്കാറുണ്ട്. വലത്തെ തോൾ തുടിക്കുന്നത് അളവില്ലാതെ ധനം കൈവശമെത്തുമെന്നാണ് സൂചിപ്പിക്കുന്നത്. ഇടത് ഭാഗം തുടിച്ചാൽ വിജയം തൊട്ടരികിലുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. എന്നാൽ രണ്ട് തോളുകൾ ഒരുമിച്ച് തുടിക്കുന്നത് അത്ര നല്ലതല്ല. ഇത് വരാനിരിക്കുന്ന വഴക്കിനെയാണ് സൂചിപ്പിക്കുന്നത്. ഒരാളുടെ നെറ്റി കാരണങ്ങൾ ഒന്നുമില്ലാതെ തുടിക്കുന്നത് അവര്‍ക്ക് ശാരീരികമായ സുഖം ഉണ്ടാകുമെന്നതിൻറെ സൂചനയാണ്. രണ്ട് കവിളുകൾ ഒരുമിച്ച് തുടിക്കുന്നത് ധനത്തെയാണ് സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News