Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 5:22 am

Menu

Published on October 7, 2017 at 2:55 pm

കണ്ണുകള്‍ തുടിച്ചാല്‍ ആപത്തോ?

what-do-your-eye-movements-tell-about-your-future

കണ്ണുകള്‍ തുടിക്കുന്നതു സംബന്ധിച്ച് നമുക്കിടയില്‍ ധാരാളം വിശ്വാസമുണ്ട്. ഹസ്തരേഖാശാസ്ത്രത്തിന്റെ സഹായത്തോടെ നിങ്ങള്‍ക്ക് തുടിയ്ക്കുന്ന ശരീരഭാഗങ്ങളുടെ ലക്ഷണം നോക്കി ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് വിവരിക്കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്.

പുരുഷന്മാര്‍ക്ക് വലം കണ്ണ് തുടിച്ചാല്‍ ഐശ്വര്യമാണ്. ഇടം കണ്ണാണെങ്കില്‍ ആപത്തുമാണ്. സ്ത്രീകള്‍ക്ക് വലം കണ്ണു തുടിച്ചാല്‍ അപകടവും ഇടംകണ്ണാണെങ്കില്‍ ഐശ്വര്യവുമാണ്. പെണ്‍കുട്ടികള്‍ക്ക് തുടര്‍ച്ചയായി ഇടം കണ്ണു തുടിച്ചാല്‍ വിവാഹം ഉറയ്ക്കുമെന്നാണ് വിശ്വാസം.

കണ്ണിന്റെ തുടിപ്പും അതതു ദിവസങ്ങളിലെ ഫലവും തമ്മില്‍ എന്താണു ബന്ധം? എല്ലാം കാണുന്ന കണ്ണിന് വരാനിരിക്കുന്നവയും കാണാനുള്ള കഴിവുണ്ടെന്നും അതു സൂചനയായി അറിയിക്കുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ണിന്റെ തുടിപ്പുകളെന്നുമാണ് വിശ്വാസം.

കണ്ണിന്റെ അമിത സമ്മര്‍ദ്ദം കാരണമുണ്ടാകുന്ന തുടിപ്പുകള്‍ ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ അടയാളമാകുന്നതെങ്ങിനെയെന്ന് ചിന്തിച്ചിട്ടുണ്ടോ. അങ്ങനെ പരിഗണിക്കപ്പെടാനുള്ള കാരണമെന്തായിരിക്കും? ഓരോ ദിവസവുമുണ്ടായ കാര്യങ്ങളും ആ ദിവസങ്ങളില്‍ കണ്ണു തുടിച്ചുവോ എന്ന കാര്യങ്ങളും തമ്മിലുള്ള ബന്ധിപ്പിക്കല്‍ പ്രക്രിയയാണ് ഇങ്ങനെയൊരു വിശ്വാസമുണ്ടായതിനു പിന്നിലുള്ളത്.

ഹസ്തരേഖാശാസ്ത്രം അനുസരിച്ച് പുരുഷന്റെ വലത്തേ കണ്ണ് തുടിച്ചാല്‍ ആ വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും എന്നും ഇടത്തേ കണ്ണ് തുടിച്ചാല്‍ എന്തെങ്കിലും സന്തോഷകരമായ വാര്‍ത്ത കേള്‍ക്കാന്‍ ഇടയാകും എന്നും സൂചന. എന്നാല്‍ വലത്തേ കണ്ണ് ഒരുപാട് സമയം അല്ലെങ്കില്‍ ദിവസങ്ങളോളം തുടര്‍ച്ചയായി തുടിച്ചാല്‍ എന്തോ ദീര്‍ഘകാല രോഗം ബാധിക്കാനുള്ള സാധ്യതയെ ആണ് അത് സൂചിപ്പിക്കുന്നതത്രേ.

അതുപോലെ തന്നെ പുരുഷന്റെ ഇടത് വശം തുടിച്ചാല്‍ ഭാവിയില്‍ അയാള്‍ക്ക് എന്തെങ്കിലും വിഷമതകള്‍ വന്ന് ഭവിക്കാന്‍ സാധ്യതയുണ്ട് എന്നാണ്. എന്നാല്‍ അതേപോലെ അയാളുടെ വലത് ഭാഗം തുടിച്ചാല്‍ പെട്ടെന്ന് തന്നെ ഒരു സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ സാധിയ്ക്കും എന്നാണ് ശാസ്ത്രം പറയുന്നത്.

എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. അവരുടെ ശരീരത്തിന്റെ ഇടത് ഭാഗം തുടിച്ചാല്‍ സന്തോഷവും, വലത് ഭാഗം തുടിച്ചാല്‍ സങ്കടകരമായ അവസ്ഥയും സംജാദമാകും എന്നാണത്രേ.

രണ്ട് പുരികങ്ങള്‍ക്ക് നടുവിലായി തുടിപ്പ് ഉണ്ടായാല്‍ അതില്‍ നിന്നും ഉടന്‍ തന്നെ നിങ്ങള്‍ക്ക് വളരെ സുഖകരവും സന്തോഷകരവുമായ ഒരു ജീവിതം ലഭിക്കും എന്നും, കൂടാതെ നിങ്ങള്‍ ഏത് മേഖലയില്‍ ആണോ ജോലി ചെയ്യുന്നത് അവിടെ എല്ലാ രീതിയിലും വിജയം കൈവരിക്കാന്‍ സാധിയ്ക്കും എന്നും ഹസ്തരേഖാശാസ്ത്രം പറയുന്നു.

കണ്ണു തുടിപ്പിനെ വൈദ്യശാസ്ത്രംപറയുന്നത് മ്യോക്കിമിയ എന്നാണ്. കണ്ണിനു ചുറ്റുമുള്ള പേശികള്‍ക്കുണ്ടാകുന്ന ചെറിയ ക്ഷീണാവസ്ഥയാണ് കണ്ണു തുടിപ്പിനു കാരണമാകുന്നത്. തണുത്ത വെള്ളം കൊണ്ട് കണ്ണുകഴുകുകയോ കുറച്ചുനേരം കണ്ണടച്ചിരിക്കുകയോ ചെയ്താല്‍ മാറാവുന്നതേയുള്ളൂ ഈ കണ്ണു തുടിപ്പ്.

മുഖനാഡിയുടെ കേവല ശാഖയ്ക്കുണ്ടാകുന്ന ക്ഷീണാവസ്ഥയും കണ്ണുതുടിപ്പിനു കാരണമാകാം. ഏറെനേരം വായിക്കുകയോ എഴുതുകയോ കമ്പ്യൂട്ടര്‍ ജോലി ചെയ്യുകയോ ചെയ്യുന്നവര്‍ക്ക് കണ്ണു തുടിപ്പുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കണ്ണു തുടിക്കണമെന്നില്ല. പിന്നീടായിരിക്കും അതനുഭവപ്പെടുന്നത്. കണ്ണിനുണ്ടാകുന്ന അമിത സമ്മര്‍ദ്ദങ്ങള്‍, ശാരീരിക ക്ഷീണം, മദ്യത്തിന്റെയും പുകയിലയുടെയും ഉപയോഗം, കാല്‍സ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ അഭാവം, വിറ്റാമിനുകളുടെ കുറവ് തുടങ്ങിയവയെല്ലാം കണ്ണു തുടിപ്പിനു കാരണമാവുന്നു.

Loading...

Leave a Reply

Your email address will not be published.

More News