Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:00 pm

Menu

Published on December 5, 2015 at 1:08 pm

നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് കണ്ണുകള്‍ പറയുന്നതെന്ത്?

what-do-your-eyes-say-about-your-health

മുഖം മനസിന്റെ കണ്ണാടിയെന്നു പറയും. അതുപോലെയാണ് കണ്ണിന്റെ കാര്യവും. കണ്ണില്‍ നോക്കിയാല്‍ പല രോഗങ്ങളും തിരിച്ചറിയാം.എങ്ങനെയാണ് കണ്ണിൽ നോക്കി രോഗങ്ങൾ തിരിച്ചറിയുന്നത് എന്ന് നോക്കാം….

കണ്ണുകളിലെ മഞ്ഞനിറം

ഇത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്, മഞ്ഞപ്പിത്തം അഥവാ ജോണ്ടീസ് ആണ് കണ്ണില്‍ മഞ്ഞനിറം വ്യാപിക്കാന്‍ കാരണം.

YELLOW-EYE

 

വരണ്ട കണ്ണുകള്‍

തുടര്‍ച്ചയായി കണ്ണുകള്‍ വരളുകയും പ്രകാശത്തോട് വല്ലാത്ത അലോസരം തോന്നുകയുമാണെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്. ഷോഗ്രിന്‍സ് സിന്‍ഡ്രോ എന്ന രോഗാവസ്ഥയാകാം ഇത്. ഇതൊരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. പ്രതിരോധ ശേഷിയെ ബാധിക്കുന്നത്. ശരീരത്തിലെ ശ്വേത രക്താണുക്കള്‍ കണ്ണില്‍ ജലസാന്നിധ്യം ഉണ്ടാക്കുന്ന ഗ്രന്ഥികളെ ആക്രമിക്കുന്നതാണ് രോഗം. ഇത് കണ്ണില്‍ ജലാംശം ഇല്ലാതാക്കുകയും കണ്ണുനീര്‍ ഇല്ലാതാക്കുകയും ചെയ്യും.

DRY-EYE

കണ്ണുകളിലെ അസ്വസ്ഥത, ചൊറിച്ചില്‍

കണ്ണുകളില്‍ അസ്വസ്ഥതയും ചൊറിച്ചിലും അനുഭവപ്പെടുകയാണെങ്കില്‍ ശരീരത്തില്‍ എന്തെങ്കിലും അലര്‍ജി ബാധിച്ചിട്ടുണ്ടെന്ന് കരുതാം.

EYE

കണ്ണുകളിലെ ചുവപ്പ്

നല്ല ചുവന്ന നിറത്തിലാണ് കണ്ണുകളെങ്കില്‍ ഉറപ്പിച്ചോളു നിങ്ങളുടെ രക്ത സമ്മര്‍ദ്ദം ഉയര്‍ന്ന നിരക്കിലാണ്. കണ്ണില്‍സൂക്കേട്-ചെങ്കണ്ണ് തുടങ്ങിയവയുടെ അസ്വസ്ഥതകള്‍ ഇല്ലാതെ കണ്ണ് ചുവന്ന് കാണുകയാണെങ്കില്‍ കാരണം രക്തസമ്മര്‍ദ്ദം തന്നെയാവും. കണ്ണില്‍ ഞരമ്പുകള്‍ തെളിഞ്ഞ് ചുവന്ന് കാണുന്നത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം മൂലമാകാം. ഇത് സ്‌ട്രോക്ക് അടക്കം സംഭവിക്കാന്‍  ഇടയാക്കും. ഇങ്ങനെ കണ്ണ് കാണുകയാണെങ്കില്‍ സോഡിയം, ഉപ്പ് ഉപയോഗം പെട്ടെന്ന് കുറയ്ക്കുക. ഒഴിവാക്കുക.

RED-EYEYS

Loading...

Leave a Reply

Your email address will not be published.

More News