Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:29 pm

Menu

Published on April 26, 2018 at 11:52 am

പാമ്പിനെ സ്വപ്നം കാണുന്നത് അത്ര നിസ്സാരമായി കാണേണ്ട….!!!

what-does-it-mean-when-you-dream-about-snakes

ഉറക്കത്തിൽ സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. നല്ല സ്വപ്നങ്ങളും ദുസ്വപ്നങ്ങളും കാണാറുണ്ട്. ഓരോ സ്വപ്നത്തിനും പല വ്യത്യസ്തങ്ങളായ അർത്ഥങ്ങളാണ് കല്പിച്ചുവരുന്നത്. ഇതിൽ ചിലരെങ്കിലും പാമ്പിനെ സ്വപ്നം കണ്ടിട്ടുണ്ടാകും. പാമ്പിനെ സ്വപ്നം കാണുന്നതിന് ചില അർത്ഥങ്ങളുണ്ട്. അവ അത്ര നിസ്സാരമാക്കിക്കയരുത്. ചിലയാളുകൾ ഉറങ്ങി മണിക്കുറുകള്‍ക്കുള്ളിലും മറ്റുചിലർ‍ ഗാഢനിദ്രയിലായിരിക്കെയുമാണ് സ്വപ്നം കാണുക. ഉറക്കത്തിൽ‍ സ്വപ്നം കണ്ട് ഒരിക്കലെങ്കിലും ഞെട്ടാത്തവർ കുറവായിരിക്കും. പാമ്പിൽ നിന്ന് ഒളിച്ചോടുന്നതായി സ്വപ്നം കണ്ടാൽ നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ ഒളിച്ചോടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പറയപ്പെടുന്നത്. ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതെങ്കിലും സാഹചര്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്ന സൂചനകളും ഈ സ്വപ്നം കൊണ്ട് ഉദ്ദേശിക്കുന്നു.



പാമ്പുകളുള്ള കുഴിയിൽ വീഴുന്നതായി സ്വപ്നം കണ്ടാൽ വ്യക്തിജീവിതത്തിലോ ഔദ്യോഗിക ജീവിതത്തിലോ തകര്‍ച്ചകളും വീഴ്ചകളും ഉണ്ടാകാന്‍ പോകുന്നുവെന്നാണ് അർത്ഥമാക്കുന്നത്. കറുത്ത നിറത്തിലുള്ള പാമ്പ് കടിക്കുന്നതായി സ്വപ്നം കണ്ടാൽ സ്വന്തം മരണം അടുത്തു എന്നതിൻറെ സൂചനയാണെന്നാണ് പണ്ടുള്ളവർ പറയുന്നത്. പത്തി വിടർത്തി നിൽക്കുന്ന പാമ്പിനെ സ്വപ്നം കണ്ടാൽ ശത്രുക്കളുടെ എണ്ണം വർദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ രണ്ട് പാമ്പുകൾ പത്തി വിടർത്തി നിൽക്കുന്നത് സ്വപ്നത്തിൽ കാണുന്നത് ഐശ്വര്യത്തിന്റെ അടയാളമായാണ് കരുതുന്നത്. പാമ്പിനെ കൊല്ലുന്നതായി സ്വപ്നം കണ്ടാൽ ശത്രുക്കൾ ഇല്ലാതാകുന്നുവെന്നതിൻറെ സൂചനയാണ്.



പാമ്പിനെ ഓടിക്കുന്നത് സ്വപ്നം കണ്ടാൽ ദാരിദ്ര്യം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. കാലില്‍ പാമ്പ് ചുറ്റുന്നതായി സ്വപ്നം കണ്ടാല്‍ ജീവിതത്തില്‍ ബുദ്ധിമുട്ടുകളും കഷ്ടപ്പാടും അനുഭവിക്കേണ്ടിവരുമെന്നും പാമ്പ് ആഞ്ഞുകൊത്തുന്നതായി കാണുന്നത് സമ്പത്തും സമൃദ്ധിയും വരുമെന്നുമാണ് കരുതപ്പെടുന്നത്. ശരീരത്തില്‍ പാമ്പ് കടിച്ച് രക്തസ്രാവമുണ്ടാകുന്നതായി സ്വപ്നം കാണുന്നത് എല്ലാ അർത്ഥത്തിലും ജീവിതത്തിൽ ശുഭസൂചനയായാണ് കണക്കാക്കുന്നത്. കഴുത്തിൽ പാമ്പ് വീഴുന്നത് സ്വപ്നം കണ്ടാൽ കുടുംബത്തില്‍ ഐശ്വര്യവും സമ്പത്തും ഉണ്ടാകുമെന്നാണ് വിശ്വാസം.

Loading...

Leave a Reply

Your email address will not be published.

More News