Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:40 pm

Menu

Published on October 12, 2016 at 4:18 pm

ഹൃദ്രോഗം,പ്രമേഹം….എല്ലാം നിങ്ങളുടെ നഖത്തിലെ പാടുകൾ പറയും….!!

what-does-the-half-moon-shape-on-your-nails-mean

നമ്മുടെയെല്ലാം കണ്ണും നാവും എല്ലാം നോക്കി രോഗങ്ങൾ കണ്ടുപിടിക്കാറുണ്ട്. അതുപോലെ തന്നെയാണ് നഖവും. നഖം നോക്കിയും രോഗം കണ്ടു പിടിയ്ക്കാം എന്നത് തന്നെയാണ് കാര്യം. പലരുടേയും നഖത്തില്‍ ചന്ദ്രക്കല ഉണ്ടാവും. എന്നാല്‍ ഇതെന്തിനെ സൂചിപ്പിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല.പല രോഗങ്ങളെക്കുറിച്ചും മുന്നറിയിപ്പ് തരുന്നവയാണ് നഖങ്ങള്‍. നഖം തൊലിയോട് ചേരുന്ന അടിഭാഗത്തുള്ള അര്‍ദ്ധ ചന്ദ്രാകൃതിയിലെ വെളുത്ത ഭാഗം വളരെ സെന്‍സിറ്റീവ് ആണ്. ആ ഭാഗം വളരെ സംവേദന ക്ഷമതയുള്ളതും സൂക്ഷിച്ച് സംരക്ഷിയ്‌ക്കേണ്ടതുമാണ്.

അര്‍ദ്ധ ചന്ദ്രന്‍ എന്നു ലാറ്റിന്‍ ഭാഷയില്‍ അര്‍ത്ഥം വരുന്ന ലുനൂല എന്നാണ് നഖത്തിന്റെ ആ ഭാഗം അറിയപ്പെടുന്നത്. രക്തക്കുഴലുകളെ സംരക്ഷിയ്ക്കുന്ന ത്വക്കിന്റെ ഏറ്റവും ഉള്ളിലുള്ള പാളിയാണ് ഈ വെളുത്ത ഭാഗം. അതുകൊണ്ട് തന്നെ സെന്‍സിറ്റീവ് ആണ്. എല്ലാവര്‍ക്കും ഈ ഭാഗം ഉണ്ടാവണമെന്നില്ല. ചിലര്‍ക്ക് നഖത്തിന് താഴെയുള്ള തൊലികയറി മൂടിയ അവസ്ഥയില്‍ ആയിരിയ്ക്കും.

nail

നഖത്തിന്റെ താഴ്ഭാഗത്തായാണ് ഈ ചന്ദ്രക്കല കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തേയും അനാരോഗ്യത്തേയും ഇത് സൂചിപ്പിക്കുന്നു.

നഖത്തിലെ ചന്ദ്രക്കല കാണുന്നില്ലെങ്കിൽ അനീമിക് ആണ് എന്നതാണ് സത്യം. വിളര്‍ച്ചയാണ് പ്രധാനമായും ഇതിന്റെ കാരണം. രക്തക്കുറവും ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതും അനീമിയക്ക് കാരണമാകുന്നു.

nail

പോഷകാഹാരക്കുറവിനേയും ഇത് സൂചിപ്പിക്കുന്നു. പോഷകാഹാരക്കുറവ്് മൂലം ആരോഗ്യം അപകടകരമായ അവസ്ഥയിലേക്കെത്തുകയും ചെയ്യുന്നു.

ഈ ഭാഗം മങ്ങിയതോ ഇളം നീല നിറത്തിലോ ആണെങ്കില്‍ പ്രമേഹത്തിന്റെ സൂചനകളാണ്.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ചന്ദ്രക്കലയിലൂടെ മനസ്സിലാകും. ചന്ദ്രക്കലയില്ലാത്തവര്‍ അതുകൊണ്ട് തന്നെ കരുതിയിരിക്കുന്നത് നല്ലതാണ്. ഹൃദയാഘാതവും ഹൃദയസംബന്ധമായ അസുഖങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണ് ഇത്തരക്കാര്‍ക്ക്.

heart

നിങ്ങള്‍ക്ക് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും  കൈ നോക്കിയാല്‍ മനസ്സിലാകും. കാരണം നഖത്തില്‍ ചന്ദ്രക്കലയില്ലാത്തവര്‍ക്ക് ദഹനപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

നഖത്തിന്റെ നിറം നോക്കിയും രോഗങ്ങള്‍ കണ്ടുപിടിയ്ക്കാം. മഞ്ഞപ്പിത്തം കണ്ടുപിടിയ്ക്കുന്നതിനും നഖം നോക്കിയാല്‍ മതി.

നല്ല വെളുത്ത നിറത്തിലുള്ള നഖമാണ് നിങ്ങളുടേതെങ്കില്‍ ഇത് രക്തത്തിന്റെ കുറവിനെയാണ് സൂചിപ്പിക്കുന്നത്. രക്തം വര്‍ദ്ധിപ്പിക്കുകയും ശരീരത്തില്‍ മഗ്നീഷ്യം വര്‍ദ്ധിപ്പിക്കുകയുമാണ് ചെയ്യാവുന്ന കാര്യം.

nails

ഇരുണ്ട ചുവന്ന നിറത്തിലുള്ള നഖമാണെങ്കില്‍ ഇത് ശരീരം അമിത കൊഴുപ്പിനടിമയാണ് എന്നതിന്റെ സൂചനയാണ്.

ചിലരുടെ നഖത്തില്‍ വെളുത്ത പാടുകള്‍ കാണാമായിരിക്കും. കുത്തുപോലെ കാണപ്പെടുന്ന ഈ പാടുകള്‍ ശരീരത്തില്‍ സിങ്ക് കുറവാണ് എന്നതിന്റെ സൂചനയാണ്.

ആരോഗ്യമുള്ള ഒരാളുടെ നഖത്തിന്റെ നിറം പിങ്ക് ആയിരിക്കും. യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ക്കുണ്ടാവില്ല എന്നതാണ് സത്യം.

Loading...

Leave a Reply

Your email address will not be published.

More News