Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 7:26 am

Menu

Published on November 4, 2017 at 4:02 pm

കൈയ്യക്ഷരം നോക്കി ഒരാളുടെ സ്വഭാവം മനസ്സിലാക്കാം….!!!

what-does-your-handwriting-say-about-you-3

ഒരാളുടെ സ്വഭാവം മനസ്സിലാക്കാൻ പല വഴികളുണ്ട്. എന്നാൽ ഒറ്റ നോട്ടത്തിൽ ഒരാളുടെ സ്വഭാവം വ്യക്തമായി പറയാൻ സാധ്യമല്ല. ഒരാളുടെ നല്ല സ്വഭാവവും ചീത്തസ്വഭാവവും ശരിയായി മനസ്സിലാക്കണമെങ്കിൽ ഒന്നുകിൽ അവർക്കൊപ്പം യാത്ര ചെയ്യണം. അല്ലെങ്കിൽ അവർക്കൊപ്പം താമസിക്കണം.അല്ലാതെ ഒരാളെ മനസ്സിലാക്കുക അസാധ്യമാണ്. കൈരേഖ നോക്കിയും മുഖ ലക്ഷണങ്ങൾ നോക്കിയും ഒരാളുടെ സ്വഭാവം മനസ്സിലാക്കുന്നത് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ അതുപോലെ തന്നെ ഒരാളുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കുന്ന ഒന്നാണ് അവരുടെ കൈയ്യക്ഷരം. കൈയ്യക്ഷരം ഒരാളുടെ സ്വഭാവത്തെ കാണിക്കുന്നു എന്ന് കുട്ടിക്കാലം മുതൽ തന്നെ നാം കേട്ടിട്ടുണ്ട്. എന്നാൽ ഇത് വെറുതെ പറയുകയാണെന്ന് പറഞ്ഞ് പലരും ഇതിനെ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ ഇതിൽ കാര്യം ഉണ്ടെന്നാണ് ചില വിദഗ്ദർ പറയുന്നത്.

വലിയ കൈയ്യക്ഷരം



വലിയ കൈയ്യക്ഷരമുള്ളയാളുകൾ ആള്‍ക്കൂട്ടവും സോഷ്യല്‍ ജീവിതവുമെല്ലാം ആസ്വദിയ്ക്കുന്ന വിഭാഗത്തിൽപെട്ടവരായിരിക്കും. ജീവിതത്തെ വിശാലമായ കാഴ്ച്ചപ്പാടോടെ നോക്കി കാണുന്ന ഇവർ പെട്ടെന്ന് ബോർ അടിക്കാത്ത പ്രകൃതക്കാരായിരിക്കും. അംഗീകാരങ്ങൾ കിട്ടാൻ താൽപര്യമുള്ള വ്യക്തികളായിരിക്കും ഇവർ.

ചെറിയ കൈയ്യക്ഷരം



ചെറിയ കയ്യക്ഷരമുള്ളയാളുകൾ പൊതുവെ അന്തര്‍മുഖരായിരിയ്ക്കും. ചെയ്യുന്നത് ഏത് ജോലിയാണെങ്കിലും അതിൽ അങ്ങേയറ്റം ഏകാഗ്രതയുള്ളവരായിരിക്കും. ജീവിതത്തിൽ ലക്ഷ്യബോധം, ഇടുങ്ങിയ കാഴ്ച്ചപ്പാട് എന്നിവ ഉള്ളവരായിരിക്കും ഇക്കൂട്ടർ.

വലത്തോട്ട് ചെരിവുള്ള കൈയ്യക്ഷരം



വളരെ ഇമോഷണലായ ഇവര്‍ കുടുംബത്തേയും കൂട്ടൂകാരേയുമെല്ലാം അടുക്കിപ്പിടിക്കുന്ന സ്വഭാവക്കാരാണ്. മറ്റഉള്ളവരുമായി നല്ല രീതിയിൽ ഇണങ്ങി പോവാൻ ഇക്കൂട്ടർക്ക് സാധിക്കും. എന്നാൽ ഇടക്കിടെ ഇവരുടെ മനസ്സ് അസ്വസ്ഥമായേക്കാം.

ഇടത്തോട്ട് ചെരിവുള്ള കൈയ്യക്ഷരം



ഇടത്തോട്ട് ചെരിവുള്ള കൈയ്യക്ഷരമുള്ളവർ അന്തർമുഖരായിരിക്കും. സ്വതന്ത്രനായി ഇരിക്കാനാണ് ഇവർക്കിഷ്ടം. ആളുകളോടു സംസാരിയ്ക്കുന്നതിനേക്കാള്‍ പെയിന്റിംഗുകൾ കാണാനാണ് ഇവർക്ക് ഏറെ താത്പര്യം.

ചെരിവില്ലാത്ത കൈയ്യക്ഷരം



ചെരിവുകളില്ലാത്ത കൈയ്യക്ഷരമുള്ളവർക്ക് വൈകാരങ്ങളേക്കാൾ വിവേകമായിരിക്കും ഉണ്ടാവുക. വികാരങ്ങള്‍ തീരുമാനങ്ങളെ ഭരിയ്ക്കാന്‍ ഇവർ അനുവദിക്കുകയില്ല. ഒരു കാര്യത്തിന്റെ ഗുണവശങ്ങള്‍ ചിന്തിച്ചു മാത്രമേ ഇവർ തീരുമാനമെടുക്കുകയുള്ളൂ.

അകലം കുറവുള്ള കൈയ്യക്ഷരം
ഇക്കൂട്ടർ സമയനിഷ്ഠ പാലിക്കാത്തവരാണ്. സമയം ക്രമീകരിക്കാൻ ഇവർക്കറിയില്ല. ഇതുകാരണം തന്നെ പലപ്പോഴും ഇവർക്ക് കഷ്ടപ്പെടേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകും.

അകലം കൂടുതലുള്ള കൈയ്യക്ഷരം
അകലത്തിലുള്ള കൈയ്യക്ഷരമുള്ളവർ കൃത്യനിഷ്ഠതയുള്ളവരായിരിക്കും. ഏതുകാര്യവും നിശ്ചയിച്ചുറപ്പിച്ച സമയത്തു തന്നെ ചെയ്യാൻ ഇവർ ശ്രമിക്കും. സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന സ്വഭാവക്കാരായിരിക്കും ഇവർ.

സാധാരണ അകലം
എല്ലാത്തിലും ചിട്ട പാലിക്കുന്ന ആളുകളായിരിക്കും ഇക്കൂട്ടർ. ജീവിത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും ഇവർക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കും.

ഉറച്ച കൈയ്യക്ഷരമുള്ളവർ



ശക്തിയായി, അതായത് മര്‍ദം കൊടുത്ത് എഴുതുന്ന ഇവർ മറ്റുള്ളവരുടെ വികാരങ്ങളെ സ്വന്തമായി ഏറ്റെടുക്കാന്‍ കഴിയുന്നവരായിരിക്കും. ശക്തമായ മനോവികാരമുള്ളവരും മറ്റുള്ളവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താൻ മടിയില്ലാത്തവരുമായിരിക്കും.

ഉറപ്പില്ലാത്ത കൈയ്യക്ഷരം
അധികം ഉറപ്പില്ലാതെ എഴുതുന്നവർ ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്കു മാറുന്നവരായിരിയ്ക്കും. തങ്ങളുടേതായ ഇഷ്ടങ്ങള്‍ മാറ്റിവച്ച് കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ ഇവർ സ്വീകരിക്കും.

മുകളിലേക്കുള്ള കൈയ്യക്ഷരമുള്ളവർ
എപ്പോഴും സന്തോഷമായി ഇരിക്കാൻ കഴിയുന്ന സ്വഭാവമായിരിക്കും ഇക്കൂട്ടർക്ക്. ഇവർക്ക് എപ്പോഴും പോസിറ്റീവ് ചിന്താഗതിയായിരിക്കും.

താഴേക്കുള്ള കൈയ്യക്ഷരമുള്ളവർ
താഴേക്ക് ചെരിഞ്ഞ് എഴുതുന്നവരെ നിരുത്സാഹത്തിൻറെ ചിഹ്നമായാണ് കണക്കാക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News