Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:55 pm

Menu

Published on December 30, 2017 at 2:55 pm

മരിച്ചയുടനെ നമ്മുടെ ശരീരത്തിനു സംഭവിക്കുന്നതെന്ത്..??

what-happen-to-our-body-after-death

മരിച്ചയുടനെ നമ്മുടെ ശരീരത്തിന് എന്തുസംഭവിക്കുമെന്ന് അറിയാമോ..? മരണത്തിനു ശേഷം ഒരു മരണാനന്തര ജീവിതമുണ്ടെന്നും അവിടെ നമ്മുടെ കര്‍മ്മങ്ങള്‍ക്കുള്ള ഫലങ്ങള്‍ ലഭിക്കുമെന്നും അടക്കമുള്ള മതപരമായ കാര്യങ്ങളെ കുറിച്ചല്ല ഇവിടെ പറയുന്നത്. അതുപോലെ മരണശേഷം ആത്മാവിന് എന്തുസംഭവിക്കുമെന്നതും ശാസ്ത്രീയമായി ഇന്നും തെളിയിക്കപ്പെടാത്തതിനാല്‍ അതിനെ കുറിച്ചും ഇവിടെ പരാമര്‍ശിക്കുന്നില്ല. പകരം മരണം സംഭവിക്കുന്നതോടെ ഒരു മനുഷ്യന്റെ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുന്നു എന്നത് ചുരുക്കി വിവരിക്കുകയാണിവിടെ.

സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫോറന്‍സിക് പതോളജിസ്റ്റായ ഡോ. ജൂഡി മെലിനിക് 2500 ലേറെ പോസ്റ്റ്മോര്‍ട്ടം ചെയ്തുള്ള അനുഭവങ്ങളില്‍നിന്നു പറയുന്നതുഇങ്ങനെയാണ്. നിങ്ങള്‍ മരിച്ചാലുടനെ സംഭവിക്കുന്നതു നിങ്ങളുടെ ഹൃദയമിടിപ്പ് നിലയ്ക്കുമെന്നതാണ്. അതായത് ഹൃദയത്തിന്റെ പ്രവര്‍ത്തനം സ്തംഭിക്കും. അതോടെ രക്തത്തിന്റെ ഓട്ടവും അവസാനിക്കും. നിങ്ങളുടെ ശരീരം കിടക്കുന്ന തറയുമായി ബന്ധപ്പെടുന്ന ശരീരഭാഗങ്ങളില്‍ രക്തം തളം കെട്ടും.

രക്തം കരുവാളിച്ച അവസ്ഥയിലാകും. രക്തമൊഴുക്ക് പൂര്‍ണമായും നിലച്ച സാഹചര്യത്തില്‍ ഓക്സിജന്‍ കിട്ടാതെ ശരീരത്തിലെ കലകളും കോശങ്ങളും പരിണാമത്തിനു വിധേയമാകാതെ നിര്‍ജീവമാകും. കണ്ണുകള്‍ അനന്തവിഹായസിലേക്ക്, പേശികള്‍ വിറങ്ങലിക്കുകയും പിന്നെ രണ്ടുമുതല്‍ ആറുവരെ മണിക്കൂറിനുള്ളില്‍ ദൃഢമാകുകയും ചെയ്യും. ശരീരത്തിന്റെ ഊഷ്മാവ് അന്തരീക്ഷോഷ്മാവിലേക്കു താഴും. തുടര്‍ന്ന് നിങ്ങളുടെ കുടലില്‍നിന്നും ശ്വാസനാളത്തിന്റെ മുകള്‍ഭാഗത്തുനിന്നും ബാക്ടീരിയകള്‍ രക്തക്കുഴലുകളിലേക്കു കടക്കും. അതോടെ ശരീരം അഴുകാന്‍ തുടങ്ങും. ശരീരത്തിലെ സെല്ലുലാര്‍ എന്‍സൈമുകള്‍ കോശങ്ങളെ നശിപ്പിക്കാനാരംഭിക്കും. ഓട്ടോലൈസിസ് എന്നാണ് ഇതറിയപ്പെടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News