Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:42 am

Menu

Published on June 24, 2016 at 12:15 pm

തുളസിയിട്ടു തിളപ്പിച്ച പാല് കുടിച്ചാൽ…..

what-happens-to-your-body-when-you-drink-tulsi-with-milk

തികച്ചും  പ്രകൃതി ദത്തമായ ഔഷധ  സസ്യമാണ്  തുളസി.ഇതിന്റെ ഔഷധ ഗുണങ്ങൾ  നിരവധിയാണ് .പല  രോഗങ്ങൾക്കുമുള്ള  മരുന്നു കൂടിയാണിത്. എന്നാൽ പാലിന് രോഗം ശമിപ്പിയ്ക്കാനുള്ള കഴിവില്ലെങ്കിലും ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും എല്ലിന് കാല്‍സ്യത്തിലൂടെ കരുത്തേകാനും സാധിയ്ക്കും.ഇവ രണ്ടും  ചേരുമ്പോൾ ഉണ്ടാകുന്ന  ആരോഗ്യഗുണങ്ങളും പറഞ്ഞറിയിക്കാൻ  കഴിയാത്തതാണ്.പാലില്‍ തുളസി ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുമ്പോൾ നിങ്ങൾക്ക്  ലഭിക്കുന്ന   ഗുണങ്ങൾ എന്തൊക്കെയാണെന്ന്  നോക്കാം…

തുളസിയില്‍ യൂജെനോള്‍ ആന്റിഓക്സ്ഡിന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. പാലാകട്ടെ, ഹൃദയത്തിന് ആവശ്യമായ പല ധാതുക്കളും നല്‍കും. ഇവ രണ്ടും ചേര്‍ന്നാല്‍ ആരോഗ്യം ഇരട്ടിയ്ക്കും.

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനും ക്യാന്‍സര്‍ തടയുന്നതിനും തുളസി ചേര്‍ത്ത പാല്‍ ഏറെ നല്ലതാണ്.

ശരീരത്തിലെ യൂറിക് ആസിഡ് തോത് നിയന്ത്രിയ്ക്കാനും കിഡ്നി സ്റ്റോണ്‍ മാറ്റാനുമുള്ള നല്ലൊരു വഴിയാണ് തുളസി ചേര്‍ത്ത പാല്‍.

ചൂടുള്ള പാലില്‍ തുളസി ചേര്‍ത്തു കുടിയ്ക്കുന്നത് തലവേദന മാറാന്‍ ഏറെ നല്ലതാണ്.

ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ളതു കൊണ്ടുതന്നെ ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ പാലില്‍ തുളസി ചേര്‍ത്തു കഴിയ്ക്കുന്നതു ഗുണം ചെയ്യും.

പാലില്‍ തുളസി ചേര്‍ത്തു കുടിയ്ക്കുന്നത് സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയാന്‍ ഏറെ നല്ലതാണ്. ഹോര്‍മോണ്‍ ബാലന്‍സ് വഴിയാണ് ഇത് സാധിയ്ക്കുന്നത്.

 

 

Loading...

Leave a Reply

Your email address will not be published.

More News