Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:17 pm

Menu

Published on January 2, 2018 at 5:38 pm

പൈലറ്റുമാര്‍ പക്ഷികളെ പേടിക്കുന്നതെന്തിന്?

what-happens-when-a-bird-strikes-a-plane

പൈലറ്റുമാര്‍ക്ക് പൊതുവെ പേടിയുള്ള ഒന്നാണ് പക്ഷികള്‍. പക്ഷികള്‍ വിമാനത്തില്‍ ഇടിക്കുമെന്നതു തന്നെ കാരണം. എന്നാല്‍ പൈലറ്റിനു മാത്രമല്ല ഏതൊരു യാത്രികനേയും സംബന്ധിച്ചും വിമാനത്തില്‍ പക്ഷിയിടിക്കുക എന്നത് പേടിപ്പിക്കുന്ന കാര്യം തന്നെയാണ്.

എന്നാല്‍ ഇത്രയും വലിപ്പമുള്ള വിമാനത്തില്‍ ഒരു പക്ഷിയിടിച്ചാല്‍ വിമാനത്തിന് എന്ത് സംഭവിക്കാന്‍? വിമാനത്തെ അപേക്ഷിച്ച് വലിപ്പം വളരെകുറഞ്ഞ പക്ഷികളെ വൈമാനികര്‍ എന്തിന് പേടിക്കണം?

ഇപ്പോള്‍ വിമാനത്തില്‍ പക്ഷിയിടിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ലാതായി തുടങ്ങിയിട്ടുണ്ട്. പക്ഷിയിടിച്ച വിമാനങ്ങള്‍ വിമാനത്താവളങ്ങളിലേക്ക് തിരിച്ചിറക്കുകയാണ് പതിവ്. ഓരോ തവണ പക്ഷിയിടിക്കുമ്പോഴും വിമാനങ്ങള്‍ തിരിച്ചിറക്കി സൂക്ഷ്മ പരിശോധന നടത്താറുണ്ട്.

എന്നാലിത് പണവും സമയവും മെനക്കെടുത്തുന്ന പണിയാണ്. തിരിച്ചിറക്കുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റി പുതിയ ക്രൂവിന്റെ സഹായത്തിലാണ് പിന്നീട് യാത്ര തുടരാറ്. ഇത് ഒരേസമയം യാത്രക്കാര്‍ക്കും വിമാന കമ്പനികള്‍ക്കും വൈമാനികര്‍ക്കും തലവേദനയാണ്.

മിക്കവാറും ടേക്ക് ഓഫിന്റെ സമയത്തും ലാന്‍ഡിങ് സമയത്തുമാണ് സാധാരണ വിമാനങ്ങളില്‍ പക്ഷികള്‍ ഇടിക്കാറ്. അതായത് 150 മീറ്ററില്‍ താഴ്ന്ന പ്രദേശത്തുനിന്നാണ് ഭൂരിഭാഗം അപകടങ്ങളുമുണ്ടായിട്ടുള്ളത്. ടേക്ക് ഓഫിന്റെ സമയത്തും ലാന്‍ഡിങ് സമയത്തും വലിയ തോതില്‍ ദിശാ മാറ്റങ്ങള്‍ വിമാനങ്ങള്‍ വരുത്താറില്ല. അതുകൊണ്ടു തന്നെ നിര്‍ദിഷ്ട പാതയില്‍ പക്ഷികളുണ്ടെങ്കില്‍ ഇടിക്കുക തന്നെ ചെയ്യും.

സത്യത്തില്‍ പക്ഷികളുടെ ഇടികളെ അതിജീവിക്കാന്‍ ശേഷിയുള്ളതാണ് വിമാനങ്ങളും അവയുടെ എന്‍ജിനും. മൂന്നര കിലോയില്‍ കുറവ് ഭാരമുള്ള ഏതൊരു പക്ഷിയുടെ ഇടിയും വിമാനത്തിന് ഒന്ന് ഏശുക പോലുമില്ല. മാത്രമല്ല ഇരട്ട എന്‍ജിനില്‍ ഒന്ന് പ്രവര്‍ത്തനം നിര്‍ത്തിയാല്‍ പോലും അടുത്തതിന്റെ സഹായത്തില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കാനാകും.

എന്‍ജിനില്‍ മാത്രമല്ല കോക്പിറ്റിന്റെ ജനലിലും പക്ഷികള്‍ വന്നിടിക്കാറുണ്ട്. അക്രലിക്കും ഗ്ലാസും ഉപയോഗിച്ച് മൂന്ന് പാളികളായി നിര്‍മ്മിച്ചിട്ടുള്ള കോക്പിറ്റിന്റെ ജനലിനും പക്ഷികളുടെ ഇടി വലിയ വിഷയമൊന്നുമല്ല. വലിയ ആലിപ്പഴ വീഴ്ച്ചയെ പോലും പ്രതിരോധിക്കാനുള്ള ശേഷിയില്‍ നിര്‍മ്മിച്ചിട്ടുള്ള കോക്പിറ്റ് ഗ്ലാസിന് പക്ഷികളുടെ ഇടി പുഷ്പം പോലെ മറികടക്കാനും.

ഇത്തരം അപകടങ്ങളില്‍ വിമാനങ്ങള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിക്കുന്നത് അഞ്ച് ശതമാനത്തില്‍ മാത്രമാണ്. എന്നാല്‍ ഇതുമൂലം കണക്കാക്കപ്പെടുന്ന നഷ്ടം പ്രതിവര്‍ഷം കുറഞ്ഞത് 500 ദശലക്ഷം ഡോളര്‍ അതായത് ഏകദേശം 325 കോടിരൂപ വരും. ഇതൊരു ചെറിയ തുകയല്ല. ഈ നഷ്ടകണക്കിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് വിമാനകമ്പനികള്‍.

Loading...

Leave a Reply

Your email address will not be published.

More News