Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 7:56 am

Menu

Published on May 13, 2016 at 5:42 pm

മദ്യപിയ്‌ക്കുമ്പോള്‍ ചിക്കന്‍ കഴിച്ചാല്‍…..

what-happens-when-you-consume-liquor-and-meat-together

മദ്യപിയ്‌ക്കുമ്പോള്‍ ഒപ്പം ചിക്കനോ മട്ടനോ ബീഫോ തുടങ്ങിയവ കഴിയ്‌ക്കുന്നത്‌ പലർക്കുമുള്ള ശീലമാണ്. എന്നാൽ ഇങ്ങനെ കഴിക്കുന്നത് വളരെ വലിയ ആപത്താണെന്നുള്ള കാര്യം ഒരു പക്ഷെ ആർക്കും അറിയില്ല. ഇരച്ചിയും മദ്യവുമെല്ലാം ഒരുമിച്ചു കഴിച്ചാലുള്ള പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം….

മദ്യം ബ്രെയിന്‍ പ്രവര്‍ത്തനങ്ങളെ ബാധിയ്‌ക്കും. ശരീരത്തിലെ അപചയപ്രക്രിയകള്‍ പതുക്കെയാകും. ഇതിനൊപ്പം ഇറച്ചിയിലെ കൊഴുപ്പു കൂടിയാകുമ്പോള്‍ അമിതവണ്ണത്തിനുള്ള സാധ്യത ഏറെക്കൂടുതലാണ്‌.

മദ്യവും ഇറച്ചിയും ഒരുമിച്ചു കഴിയ്‌ക്കുമ്പോള്‍ കൊളസ്‌ട്രോള്‍ തോത്‌ ഇരട്ടിയാകും. ഇത്‌ ലിവറിനും ഹൃദയത്തിനുമെല്ലാം ദോഷകരമാണ്‌. അമിത തടിയ്‌ക്കും വഴിയൊരുക്കും.

മദ്യം, മൃഗോല്‍പന്നങ്ങള്‍ എന്നിവ ചേരുമ്പോള്‍ ശരീരത്തില്‍ എന്റോടോക്‌സിനുകളുടെ അളവു കൂടുന്നു. ഇവ നീരു പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും.

മദ്യത്തിനൊപ്പം ഇറച്ചിയും ചീസുമെല്ലാം കരളിലെ കൊഴുപ്പു വര്‍ദ്ധിപ്പിയ്‌ക്കും. ഇത്‌ പല തരത്തിലുള്ള അസുഖങ്ങള്‍ക്കും കരളിനുമെല്ലാം ദോഷം ചെയ്യും.

ആല്‍ക്കഹോളില്‍ വിഷാംശമുണ്ട്‌. ഇതിനൊപ്പം മൃഗോല്‍പന്നങ്ങളിലെ കൊഴുപ്പു കൂടിയാകുമ്പോള്‍ ശരീരവുമായി പ്രതിപ്രവര്‍ത്തിയ്‌ക്കും.

മദ്യം അസിഡിറ്റിയുണ്ടാക്കും. മൃഗോല്‍പന്നങ്ങളും അസിഡിറ്റിയുണ്ടാക്കുന്നവയാണ്‌. ഇവ രണ്ടും ചേരുമ്പോള്‍ ദഹനേന്ദ്രിയത്തിന്‌ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും.

മദ്യം കരളിന്‌ കേടാണ്‌. ഇതിനൊപ്പം ഇറച്ചി കൂടി അകത്തു ചെല്ലുമ്പോള്‍ കരളിലെ ടോക്‌സിനുകള്‍ വര്‍ദ്ധിയ്‌ക്കും. കരളിനുണ്ടാകുന്ന തകരാറ്‌ ഇരട്ടിയാകും.

 

Loading...

Leave a Reply

Your email address will not be published.

More News