Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 9:37 pm

Menu

Published on July 15, 2016 at 3:57 pm

ഒരാഴ്ച വെറുംവയറ്റില്‍ തേങ്ങാവെള്ളം കുടിച്ചാൽ…?

what-happens-when-you-drink-coconut-water-on-an-empty-stomach

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഉത്തമ പാനീയമാണ് തേങ്ങാവെള്ളം അല്ലെങ്കില്‍ ഇളനീർ വെള്ളം .നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ്.ദാഹിയ്ക്കുമ്പോള്‍ അല്ലെങ്കില്‍ ചൂടുള്ളപ്പോള്‍ കരിക്കിന്‍ വെള്ളം കുടിയ്ക്കുന്ന ശീലമാണ് പൊതുവായുള്ളത്. എന്നാല്‍ ഇതല്ല, വെറുംവയറ്റില്‍ കുടിയ്ക്കുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ ഏറുന്നുവെന്നതാണ് പ്രത്യേകത.എന്തൊക്കെയാണ് ഇങ്ങനെ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന് നോക്കാം….

വെറുംവയറ്റില്‍ തേങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിയ്ക്കുന്നു. രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും.

ശരീരത്തിന് ഒരു ദിവസത്തേയ്ക്കു വേണ്ട മുഴുവന്‍ ഊര്‍ജവും പ്രധാനം ചെയ്യാൻ വെറുംവയറ്റില്‍ തേങ്ങാവെള്ളം കുടിക്കുന്നത് വഴി സാധിക്കും.

ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇതു ശരീരത്തിനും ചര്‍മത്തിനും ഏറെ നല്ലതാണ്.

പോഷകങ്ങള്‍ കൂടിയ തോതില്‍ അടങ്ങിയ തേങ്ങാവെള്ളം കൊളസ്‌ട്രോള്‍ കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

നല്ല ശോധനയ്ക്കു വയറിന് സുഖം നല്‍കാനും ഇത് ഏറെ നല്ലതാണ്.

ഇതിലെ ഇലക്ട്രോളൈറ്റുകള്‍ ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാനും ഏറെ നല്ലതാണ്.

ഇതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ വെറുവയറ്റില്‍ ഇതു കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്.

തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെറുംവയറ്റില്‍ തേങ്ങാ, കരിക്കിന്‍ വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്.

യൂണിനറി ബ്ലാഡര്‍ വൃത്തിയാക്കാനും യൂറിനറി ഇന്‍ഫെക്ഷന്‍ പോലുളളവ അകറ്റാനും ഇത് ഏറെ നല്ലതാണ്.

ശരീരത്തിലെ ആസിഡ് ഉല്‍പാദത്തെ ചെറുക്കാന്‍ കരിക്കിന്‍വെള്ളം ഗുണകരമാണ്. ഇത് അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ അകറ്റും.

ചര്‍മത്തിന് ഈര്‍പ്പം നല്‍കാനും തിളക്കം നല്‍കാനുമെല്ലാം കരിക്കിന്‍വെള്ളം വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ഗുണകരമാണ്.

ഗര്‍ഭകാലത്ത് ഇത് ഏറെ നല്ലതാണ്. മോണിംഗ് സിക്‌നസ് അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കു ഗുണകരം.

മുഖത്തെ പാടുകള്‍ നീക്കും മുഖക്കുരു, ചിക്കന്‍പോക്‌സ് എന്നിവ മൂലം മുഖത്തുണ്ടാകുന്ന പാടുകള്‍ നീക്കം ചെയ്യാന്‍ തേങ്ങാവെള്ളം ഉത്തമമാണ്. ചര്‍മ്മത്തിന് തിളക്കമേകുന്ന ഘടകം തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.

മുടിയുടെ സംരക്ഷണത്തിന് തേങ്ങാവെള്ളത്തില്‍ കേശസംരക്ഷണത്തിനുള്ള ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്

Loading...

Leave a Reply

Your email address will not be published.

More News