Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:46 am

Menu

Published on April 30, 2016 at 1:29 pm

വാഴപ്പിണ്ടി കഴിക്കുമ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ..!!

what-happens-when-you-eat-banana-stem

നമ്മുടെയൊക്കെ നാട്ടിൽ സുലഭമായി ലഭിയ്ക്കുന്നതാണ് വാഴപ്പഴം.നിരവധി ഔഷധഗുണങ്ങളും വാഴപ്പഴത്തിനുണ്ട്.എന്നാൽ വാഴപ്പഴത്തേക്കാള്‍ നമുക്ക് ഉപകരിക്കുന്ന ഒന്നാണ് വാഴപ്പിണ്ടി.എന്നാൽ എത്ര പേർക്ക് അറിയാം വാഴപ്പിണ്ടിക്കും ചില ഗുണങ്ങളൊക്കെ ഉണ്ടെന്ന്. പല രോഗങ്ങള്‍ക്കും പരിഹാരിയായി മാറാനും പ്രവര്‍ത്തിക്കാനും വാഴപ്പിണ്ടി കഴിക്കുന്നതിലൂടെ സാധിക്കും.വാഴപ്പിണ്ടി കഴിയ്ക്കുമ്പോള്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം….

പ്രമേഹം

വാഴപ്പിണ്ടി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. അങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും.

മൂത്രാശയത്തിലെ കല്ല്

വാഴപ്പിണ്ടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയത്തിലെ കല്ല് പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണ്‌. പിത്താശയത്തില്‍ കല്ലുണ്ടായാല്‍ അതിന്റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാല്‍ മതി.

അണുബാധ

ഇതിലെ പൊട്ടാസ്യം അണുബാധയടക്കമുള്ള പല പ്രശ്‌നങ്ങളുമകറ്റാന്‍ ഏറെ സഹായകമാണ്.

ടോക്‌സിനുകള്‍

പച്ചില ജ്യൂസുകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് വാഴപ്പിണ്ടിയുടെ നീര്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്.

അസിഡിറ്റി

രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധയ്ക്കും ഗുണകരം.
രക്തപ്രവാഹത്തിന്

ശരീര രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍

വാഴപ്പിണ്ടിയ്ക്കു കഴിയും. ഇതുവഴി സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കും.

മൂത്രനാളിയിലെ അണുബാധ

വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയില്‍ അണുബാധയുണ്ടാകാതെ സൂക്ഷിക്കാന്‍ ഏറെ ഗുണം ചെയ്യും. കിഡ്‌നി സ്റ്റോണിന്റെ വലുപ്പം കുറയ്ക്കാനും ഇത് സഹായിക്കും. വാഴപ്പിണ്ടികളില്‍ കലോറി കുറവും നാരുകളുടെ അംശം കൂടുതലുമുണ്ട്. ഈ നാരുകളുടെ അംശം ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ പുറന്തള്ളുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

മലബന്ധം

ഏറെ നാരുകള്‍ അടങ്ങിയ വാഴപ്പിണ്ടി മലബന്ധം അകറ്റുന്നതിന് ഉത്തമ പരിഹാരമാണ്. മലബന്ധം ഉണ്ടാകാതെ എളുപ്പത്തില്‍ വയറ്റില്‍ നിന്നു പോകാന്‍ വാഴപ്പിണ്ടി കഴിക്കുന്നത് ഗുണം ചെയ്യും.

തടി

ഇതില്‍ ഫൈബര്‍ ധാരാളമുള്ളതുകൊണ്ടുതന്നെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും വാഴപ്പിണ്ടി ഏറെ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News