Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 10:12 am

Menu

Published on July 30, 2016 at 12:30 pm

ചെറുനാരങ്ങ മുഖത്ത് ഉരസിയാല്‍ സംഭവിയ്ക്കുന്നത്…..

what-happens-when-you-rub-cut-lemon-on-face

കാണാന്‍ ചെറുതാണെങ്കിലും ചെറുനാരങ്ങയുടെ ഗുണങ്ങള്‍ വലുതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ പ്രയോജനപ്രദമാണ് ചെറുനാരങ്ങ.പല രീതിയിലും നമ്മൾ ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്.എന്നാൽ ചെറുനാരങ്ങ രണ്ടായി മുറിച്ച് ഒരു ഭാഗം കൊണ്ടു അല്‍പനേരം മുഖത്തുരസുക.ഇങ്ങനെ ചെയ്യുന്നത് കൊണ്ട് എന്തെല്ലാം സംഭവിക്കുമെന്ന് അറിയാമോ…?

മുഖത്തിന് നിറം നല്‍കാനുള്ള നല്ലൊരു വഴിയാണിത്. ചെറുനാരങ്ങയ്ക്കു ബ്ലീച്ചിംഗ് ഇഫക്ടുള്ളതു തന്നെ കാരണം.

ചര്‍മത്തിന് ഈര്‍പ്പം നല്‍കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇതില്‍ അല്‍പം കരിക്കിന്‍ വെള്ളം വീഴ്ത്തി മുഖത്തു മസാജ് ചെയ്യുന്നത് ഇരട്ടി ഗുണം നല്‍കും.

ചുണ്ടില്‍ ചെറുനാരങ്ങ മുറിച്ചുരസുന്നത് ചുണ്ടിലെ വരള്‍ച്ച മാറ്റും, കറുപ്പു നിറം മാറ്റാനും ചുണ്ടു മൃദുവാകാനും നല്ലതാണ്

ചര്‍മം ടോണ്‍ ചെയ്യാനുള്ള നല്ലൊരു വഴി കൂടിയാണിത്.

മുഖത്തെ പിഗ്മെന്റേഷനും കറുത്ത കുത്തുകളുമെല്ലാം മാറാനുള്ള എളുപ്പവഴിയാണിത്. ഇത് ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യുക.

ഈ രീതി ചെയ്യുന്നത് മുഖക്കുരുവിനെ അകറ്റാനും നല്ലതാണ്. ഇത് ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു.

ബ്ലാക് ഹെഡ്‌സ് മാറാനുള്ള നല്ലൊരു വഴി കൂടിയാണിത്. ഇത് ആഴ്ചയില്‍ നാലു ദിവസമെങ്കിലും ചെയ്യുന്നതു ഗുണം നല്‍കും.

 

Loading...

Leave a Reply

Your email address will not be published.

More News