Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 1:26 pm

Menu

Published on May 18, 2017 at 4:02 pm

ഫെങ്ങ് ഷൂയിയെ കുറിച്ചറിയാം

what-is-feng-shui

ഇന്നത്തെക്കാലത്ത് നമ്മുടെ നാട്ടില്‍ പ്രചാരമേറിവരുന്ന ചൈനീസ് പൗരാണിക ശാസ്ത്രമാണ് ഫെങ്ങ് ഷൂയി. ഇതിന് അയ്യായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട്.

മനുഷ്യരാശിയുടെ ജീവന്റെ ശക്തി പ്രയാണം ചെയ്യുന്നത് ജലത്തിലൂടെയും (ഫെങ്ങ്), ജീവജാലങ്ങളുടെ ചുറ്റുപാടുകളിലെ ഊര്‍ജ്ജത്തിന്റെ വിതരണം കാറ്റ് (ഷൂയി) വഴിയുമാണ്. ജീവന്റെ ഊര്‍ജ്ജം എങ്ങനെയാണ് നമുക്ക് ചുറ്റും വലംവയ്ക്കുന്നതെന്നും, നമ്മുടെ ജീവിതത്തെ അതെങ്ങനെ സ്വാധീനിക്കുന്നു എന്നും വിശദീകരിക്കുന്ന ശാസ്ത്രമാണ് ഫെങ്ങ് ഷൂയി.

ഭൂമിയുടെ ഊര്‍ജ്ജ രഹസ്യങ്ങള്‍ വേണ്ടതുപോലെ പ്രയോജനപ്പെടുത്തി ഉപയോഗിക്കുകയാണെങ്കില്‍ സൗഭാഗ്യ ദൗര്‍ഭാഗ്യ ചാക്രികചലനം ജീവജാലങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിയുമെന്ന് ഫെങ്ങ് ഷൂയി വിശ്വാസ പ്രകാരം പറയപ്പെടുന്നു.

ഇന്നത്തെക്കാലത്തും അനുവര്‍ത്തിക്കാവുന്ന ലാളിത്യവും, ഫലസിദ്ധിയും കാരണം ഫെങ്ങ് ഷൂയിക്ക് ആഗോളതലത്തില്‍ അംഗീകാരവും, പ്രശസ്തിയും കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ ചുറ്റുപാടുകളില്‍ അവരറിയാതെ ഒളിഞ്ഞു നില്‍ക്കുന്ന ഊര്‍ജ്ജകണങ്ങളെ ക്രമീകരിച്ച് സൗഭാഗ്യങ്ങളായി മാറ്റാനുള്ള അത്ഭുത പ്രതിഭാസം ഫെങ് ഷൂയി മുന്നോട്ടുവെയ്ക്കുന്നു. ഇത് കൃത്യമായി പിന്തുടരുന്നതിലൂടെ പോസിറ്റീവ് എനര്‍ജി ത്വരിതപ്പെടുത്താനും, ശക്തിപ്പെടുത്താനും നിഷ്പ്രയാസം സാധ്യമാണ്.

ഈ വിഷയത്തില്‍ അവഗാഹമുള്ള ഒരു ഫെങ്ങ് ഷൂയി മാസ്റ്ററുടെ നിര്‍ദേശങ്ങള്‍ പ്രകാരം, നമ്മുടെ വീടിന്റേയും, ചുറ്റുപാടുകളുടേയും ക്രമീകരണങ്ങള്‍ ചിട്ടപ്പെടുത്തിയും. ഫെങ്ങ് ഷൂയി ഭാഗ്യദായക ഉല്‍പ്പന്നങ്ങള്‍ സ്ഥാപിച്ചും, അപകടങ്ങളും, അസ്വസ്ഥതകളും ലഘൂകരിക്കാനും, സമൃദ്ധിയും, സാധ്യതകളും വര്‍ദ്ധിപ്പിക്കാനും സാധിച്ചേക്കും.

കഠിനാധ്വാനത്തിലൂടെ നേടാവുന്ന രണ്ട് ശതമാനം ഫലത്തെ ശരിയായ ഫെങ്ങ് ഷൂയി ശാസ്ത്രത്തിലൂടെ ഇരുപത് ശതമാനമാക്കാന്‍ കഴിയുമെന്ന് പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ ജീവിതരീതി മെച്ചപ്പെടുത്താനും, നേട്ടങ്ങള്‍ കൈവരിക്കാനും, പ്രകൃതിയിലെ വിവിധ പദാര്‍ഥങ്ങള്‍ സന്തുലനം ചെയ്യുന്ന ശാസ്ത്രമാണിത്.

Loading...

Leave a Reply

Your email address will not be published.

More News