Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മരണത്തിനു ശേഷം എന്ത് സംഭവിക്കുന്നു എന്നത് മനുഷ്യനെ സംബന്ധിച്ചെടുത്തോളം ഇതുവരെ കണ്ടെത്താൻ കഴിയാത്ത ഒരു കാര്യമാണല്ലോ. മതപരമായും മറ്റും ഒട്ടനവധി കാര്യങ്ങൾ പലർക്കുമറിയാം എങ്കിലും ശാസ്ത്രീയമായ ഒരു തെളിവോ ഒരു വ്യക്തമായ ആശയമോ ആർക്കും നൽകാൻ പറ്റിയിട്ടില്ല ഇതുവരെ. എന്നാൽ ഇപ്പോഴിതാ പുതിയ കണ്ടെത്തലുകളുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ.
ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷക സംഘമാണ് മരണശേഷം സംഭവിക്കുന്നതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ചില കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഹൃദയം നിലച്ചതിന് ശേഷവും മൂന്ന് മിനിട്ടിലേറെ തലച്ചോറും മറ്റ് പ്രധാന ശരീര കോശങ്ങളും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുമെന്നാണ് ഈ പുതിയ കണ്ടെത്തൽ. ഹൃദയാഘാതം സംഭവിച്ചതിന് ശേഷം പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന 2,060 പേരിലായി നടത്തിയ പഠനങ്ങളാണ് ഈ ഒരു കണ്ടെത്തലിലേക്ക് എത്തിയിരിക്കുന്നത്.
ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് സംഘം പഠന വിധേയമാക്കിയത്. ഇവരുടെ ഹൃദയം നിലച്ചതിനു ശേഷം ഏതാനും സമയം അധികം തലച്ചോര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു.ആ സമയത്ത് ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ നടന്ന സംഭാഷണങ്ങളെ പറ്റി ഇവർ പറയുകയുണ്ടായി. പരീക്ഷണത്തിന് വിധേയമാക്കിയവരിൽ നാൽപ്പതു ശതമാനം ആളുകൾ ഈ രീതിയിൽ ചെയ്തത് ഡോക്ടർമാരെ ഏറെ അമ്പരപ്പിക്കുകയുണ്ടായി. മരണം സംഭവിക്കുന്ന സമയത്ത് അതിയായ ഭയമാണ് പലർക്കും അനുഭവപ്പെട്ടിരുന്നത്.
ഈ സമയത്ത് തങ്ങളുടെ ചുറ്റും നടന്ന പല കാര്യങ്ങളും ഇവർ പങ്കുവെയ്ക്കുകയുണ്ടായി. എന്നാൽ ബാക്കി അറുപത് ശതമാനത്തോളം ആളുകൾക്ക് ഈ രീതിയിൽ കാര്യങ്ങൾ പുറംലോകവുമായി പങ്കുവെക്കാൻ സാധിക്കാതെ വന്നതിനു കാരണം ഒരു പക്ഷെ അവർക്ക് നല്കപ്പെട്ടിട്ടുള്ള മരുന്നുകളുടെ ശക്തി കൊണ്ടോ മസ്തിഷ്കത്തിലെ മുറിവുകളോ ആകാമെന്നും ഇവർ പറയുന്നു.
Leave a Reply