Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:26 am

Menu

Published on July 26, 2016 at 11:12 am

കോടിയേരി ‘ഏലസ്സ്’ കെട്ടുമോ…?പയ്യന്നൂരിലെ വിവാദ പ്രസംഗത്തിനിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ കുപ്പായകൈക്കുള്ളില്‍ കണ്ടത്….?

what-is-hidden-on-kodiyeri-balakrishnans-sleeve

കണ്ണൂര്‍: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് വരുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഎം.കമ്യൂണിസ്റ്റ് എന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ ഓര്‍മ്മ വരുന്നതും അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ജനതയെയാണ്.എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കൈമുട്ടിന് മേലെ ഏലസ്സ് കെട്ടിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?പയ്യന്നൂരില്‍ വിവാദ പ്രസംഗം നടത്തിയ കോടിയേരി ബാലകൃഷ്ണന്‍ വലതു കൈ ഉയര്‍ത്തിയപ്പോള്‍ കുപ്പായക്കൈയ്ക്കുള്ളില്‍ എന്തോ ഒന്ന് പ്രത്യക്ഷപ്പെട്ടു. മാധ്യമ ക്യാമറകള്‍ അത് സൂം ചെയ്തപ്പോള്‍ കാണുന്നു ദാ ഒരു വെള്ളി ഏലസ്സ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചിത്രം വിചിത്രം എന്ന ഹാസ്യ പരിപാടി പറയുന്നു ഇത് ഏലസ്സാണെന്ന്!!
പാര്‍ട്ടിയ്‌ക്കെതിരെ ആക്രമിക്കുന്നവരെ കൈയ്യൂക്കോടെ നേരിടാന്‍ ആഹ്വാനം ചെയ്ത സഖാവ് ആവേശത്തില്‍ കൈ ഉയര്‍ത്തിയതാണ് ക്യാമറകള്‍ പകര്‍ത്തിയത് എന്തായാലും വെള്ളി ഏലസ് തന്നെയാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് കോടിയേരി തന്നെ വ്യക്തമാക്കണമെന്നാണ് വിമര്‍ശകരുടെ ആവശ്യം. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വലിയ മതവിശ്വാസിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് കോടിയേരിയുടെ ഭാര്യ തുലാഭാരം നടത്തിയത് വലിയ വിവാദമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെ അന്ധവിശ്വാസത്തിന് അടിമയായെന്നത് അണികളിലും വലിയ നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. എന്തായാലും പുതിയ വിവാദത്തിന് കോടിയേരി തന്നെ മറുപടി പറയുമെന്ന് പ്രതീക്ഷിക്കാം.

Loading...

Leave a Reply

Your email address will not be published.

More News