Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 11:22 pm

Menu

Published on November 26, 2014 at 11:48 am

പക്ഷിപ്പനിയെകുറിച്ച് അറിയേണ്ടതെല്ലാം…

what-is-ranikhet-disease

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌ പക്ഷിപ്പനി. ഇത് മനുഷ്യരിലേക്കും പടർന്നുപിടിക്കുന്നവയാണ്. ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ വൈറസാണ് ഈ പനിക്ക് കാരണമാകുന്നത്. തണുപ്പ് എത്രവേണമെങ്കിലും സഹിക്കാന്‍ കഴിവുള്ളതാണ് എച്ച് 5 എന്‍ വണ്‍ എന്ന പക്ഷിപ്പനി വൈറസ്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. സര്‍വ്വ സാധാരണയായി കാണുന്ന ജലദോഷ വൈറസായ ഇന്‍ഫ്ലുവെന്‍സാ വൈറസിന്റെ അനേകം വിഭാഗങ്ങളില്‍ ഒന്നാണ് പക്ഷിപ്പനി വൈറസുകള്‍. ഇവയുടെ കോശ ആവരണത്തിനു മേലുള്ള പ്രോട്ടില്‍ എന്‍സൈമുകളാണ് മറ്റ് ജീവ കോശങ്ങളില്‍ കടന്നുകയറാന്‍ വെറസിനെ പ്രാപ്തരാക്കുന്നത്. ഒരു മനുഷ്യനില്‍ നിന്ന് മറ്റൊരാ‍ളിലേയ്ക്ക് ഈ രോഗം പകരുന്നത് വളരെ അപൂർവമാണ് . എന്നാല്‍ അപൂര്‍വ്വമായി ഇങ്ങനെ സംഭവിച്ചപ്പോഴൊക്കെ രോഗികള്‍ മരണപ്പെട്ടിട്ടുണ്ട് എന്നുള്ളതാണ് ആശങ്ക ഉയര്‍ത്തുന്ന മറ്റൊരു കാര്യം.

what is Ranikhet Disease1

കാരണങ്ങൾ

1.ഇറച്ചി പാകംചെയ്യാനായി തയ്യാറാക്കുന്നതിനിടെ വൈറസ് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കാന്‍ സാധ്യത ഏറെയാണ്.കയ്യിലുള്ള ചെറിയ മുറിവിലൂടെയും മറ്റും അനായാസം വൈറസ് ശരീരത്തിലെത്തും.
2.നന്നായി വേവിക്കാതെ കഴിക്കുന്ന മുട്ടകൾ വഴി രോഗം പകരാം. ഹാഫ് ബോയില്‍ഡ്, ബുള്‍സ് ഐ ആക്കിയ തുടങ്ങിയവ കഴിക്കരുത്.
3. പക്ഷികളുടെ സ്രവങ്ങള്‍, കാഷ്ഠം, രക്തം എന്നിവയിലൂടെയാണ് വൈറസ് പകരുന്നത്. രോഗബാധിതരായ പക്ഷികളുടെ കാഷ്ഠവും മറ്റും കലർന്ന വെള്ളത്തിൽ ഇറങ്ങുന്നതിലൂടെയും വൈറസ് പകരും.

what is ranikhet disease

ലക്ഷണങ്ങൾ
1.സാധാരണയായി പനി,തലവേദന,ശരീരവേദന,കടുത്ത ചുമ,കഫക്കെട്ട്,മൂക്കൊലിപ്പ്,ശ്വാസം മുട്ടൽ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
2.പ്രതിരോധ ശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും പനി കൂടി ന്യൂമോണിയ ആകാനുള്ള സാദ്ധ്യതയുണ്ട്.
3. ചെങ്കണ്ണ് പോലുള്ള ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

what is Ranikhet Disease00

മുൻകരുതലുകൾ
1. ഇറച്ചി വെട്ടി കഴുകുകയോ മറ്റൊ ചെയ്യുമ്പോള്‍ മറ്റു ഭക്ഷണങ്ങളില്‍ നിന്നും മാറ്റി, വൃത്തിയുള്ള പലക, കത്തി എന്നിവയുപയോഗിച്ച് അതു ചെയ്യുക.
2. മുട്ടയുടെ പുറം നന്നായി കഴുകിയതിനു ശേഷം മാത്രം പൊട്ടിക്കുക.
3. മൈക്രൊ വേവ് ഓവൻ ഉപയോഗിക്കുന്നവര്‍ ഏറ്റവും കുറഞ്ഞത് 160 ഡിഗ്രിയിലെങ്കിലും ഇറച്ചി പാചകം ചെയ്യുക.
4.പക്ഷിയിറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്തുകഴിഞ്ഞാല്‍ കൈകള്‍ വൃത്തിയായി അര മിനുട്ട് നേരമെങ്കിലും സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
5. മുട്ട, ഇറച്ചി എന്നിങ്ങനെയുള്ളവ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളുമാ‍യി ഇടകലര്‍ത്തി വയ്ക്കരുത്. വാങ്ങിയാല്‍ കഴിവതും ഫ്രിഡ്ജിലും മറ്റും വയ്ക്കാതെ വേഗം ഉപയോഗിച്ചു തീര്‍ക്കണം.
6.മുട്ട പുഴുങ്ങിയോ പൊരിച്ചോ മാത്രം ഉപയോഗിക്കുക. പാ‍തി വേവിച്ചതോ ബുള്‍സ് ഐ ആക്കിയതോ ഉപയോഗിക്കുന്നതൊഴിവാക്കുക.
7.ദേഹത്ത് മുറിവുള്ളപ്പോൾ പക്ഷി മൃഗാദികളുമായി ഇടപഴകരുത്.
8.രോഗം പിടിപെട്ട പക്ഷികളെ ചുട്ടുകൊല്ലുക.

101119-F-8538G-014

ചികിത്സകൾ
1. ഇതിന് ചിലവേറിയ പരിശോധനകൾ ആവശ്യമാണ്‌. രോഗിയുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന സ്രവങ്ങളില്‍ വൈറസ് ഉണ്ടോ എന്ന് പരിശോധന നടത്തുക.
2. ഒസെല്‍റ്റാമിവിര്‍, സനാമിവിര്‍ എന്നിങ്ങനെയുള്ള മരുന്നുകള്‍ പക്ഷിപ്പനിക്കെതിരെ ഉപയോഗിക്കാം.എന്നാൽ ഇതിൻറെ സൈഡ് ഇഫക്റ്റുകളെക്കുറിച്ച് പഠനങ്ങൾ നടന്നുകൊണ്ടിരിക്കയാണ്.
3. സനോഫി പാസ്ചര്‍ കമ്പനി ഗവേഷിച്ച് നിര്‍മ്മിച്ച പ്രതിരോധ കുത്തിവയ്പ് ഇപ്പോള്‍ പക്ഷിപ്പനിക്കെതിരേ ലഭ്യമാണ്.
4. എച്ച് വണ്‍ എന്‍ വണ്‍ പനിക്കുള്ള ഒസള്‍ട്ടാമിവിര്‍, സനാമിവിര്‍ തുടങ്ങിയ മരുന്നുകൾക്കും ഈ വൈറസിനെതിരെ പൊരുതാനാവും.

what is ranikhet disease02

Loading...

Leave a Reply

Your email address will not be published.

More News