Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 9:13 pm

Menu

Published on December 6, 2017 at 3:23 pm

ക്ഷേത്രങ്ങളിൽ കാണിക്ക ഇടാൻ പാടില്ല….!!

what-is-the-need-of-making-offerings-in-the-temple

പണ്ടുകാലം മുതൽക്കേ തുടർന്നുവരുന്നതാണ് ക്ഷേത്രങ്ങളിൽ കാണിക്കയിടുന്നത്. നമ്മൾ ആദരവോടെ എന്തു നൽകിയാലും ദൈവത്തിന് അത് കാണിക്കയായിരിക്കും. നമുക്കിഷ്ടപ്പെട്ടവരെ കാണാൻ പോകുമ്പോൾ ആദരവോടെ അവർക്ക് നാം നൽകുന്ന എന്തും കാണിക്കയാണ്. എന്നാൽ ക്ഷേത്രദർശനം നടത്തുമ്പോൾ ദൈവത്തിന് പണം നൽകരുതെന്ന പ്രചരണമാണ് ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നത്. നമ്മെക്കാൾ ദരിദ്രർ ആയവർക്കാണ് പണം കൊടുക്കേണ്ടതെന്നും ക്ഷേത്രത്തിൽ കാണിക്കയും ദക്ഷിണയും ഇട്ടാൽ ദൈവം കോപിക്കുമെന്നുമാണ് ഇപ്പോൾ പറയപ്പെടുന്നത്. ക്ഷേത്രത്തിൽ പ്രാധാന്യം ആചാരണങ്ങൾക്കാണ്.

അതുകൊണ്ട് തന്നെ ക്ഷേത്രദർശനം നടത്തിയാൽ കാണിക്ക ഇട്ടതിൻറെ പേരിലോ ഇടാത്തതിൻറെ പേരിലോ ഒരു ദൈവവും നിങ്ങളെ ശപിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ല. ധാരാളം ആചാരങ്ങളുള്ളതാണ് ഹിന്ദുമതം. ഇതിലൊന്നാണ് ദക്ഷിണ കൊടുക്കൽ. ചോറൂണുമുതൽ വിവാഹച്ചടങ്ങിൽ വരെ മുതിർന്നവർക്കും മാതാപിതാക്കൾക്കും ഗുരുസ്ഥാനീയർക്കും വരെ നാം പണവും വെറ്റിലയും അടയ്ക്കയുംകൊടുത്ത് അനുഗ്രഹം വാങ്ങാറുണ്ട്. എന്നാൽ ഇവരാരും ദരിദ്രരായത് കൊണ്ടല്ല അവർക്ക് നമ്മൾ ദക്ഷിണ കൊടുക്കുന്നത്.

മറിച്ച് ഇത് പണ്ട് മുതൽക്കേ തുടർന്ന് വരുന്ന ഒരു ആചാരമാണ്. ദൈവത്തെ പ്രീതിപ്പെടുത്താൻ ഹോമവും പൂജയും പരിഹാരമായി ചെയ്യാനാണ് പല ജ്യോത്സന്മാരും പറയുന്നത്. ക്ഷേത്രത്തിൽ പണം ഇടുകയോ, ഇടാതിരിക്കുകയോ ചെയ്യുന്നത് ഒരു വിശ്വാസിയുടെ സ്വാതന്ത്ര്യമാണ്. ‘ദൈവം നമ്മിൽ തന്നെയാണ്’ എന്നാണ് ഹിന്ദുമതം പഠിപ്പിക്കുന്നത്. പിന്നെ എന്തിനാണ് ആളുകൾ ജ്യോത്സ്യൻറെ അടുക്കൽ പരിഹാരത്തിനായി പോവുന്നത്. ‘ദൈവമായ’ നമ്മൾ പരിഹാരത്തിനായി ജ്യോത്സൻറെ അടുത്ത് പോകുന്നത് തെറ്റല്ലേ…

Loading...

Leave a Reply

Your email address will not be published.

More News