Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:12 pm

Menu

Published on November 29, 2017 at 2:41 pm

ഈ ഫ്‌ളാഗ് കാറില്‍ കെട്ടരുത്; വണ്ടികളില്‍ കെട്ടുന്ന ടിബറ്റന്‍ ഫ്‌ളാഗിനു പിന്നില്‍

what-is-this-prayer-flag-tibetan-flag-means

വാഹനങ്ങളില്‍ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങളില്‍ ഈ പതാക തൂക്കിയിരിക്കുന്നത് മിക്ക ആളുകളും ശ്രദ്ധിച്ചിരിക്കും. ഉത്തരേന്ത്യയിലും മറ്റും പോയവരും അല്ലാത്തവരും തങ്ങളുടെ വാഹനങ്ങളില്‍ ഈ പതാക കെട്ടാറുണ്ട്. അതും കാര്‍, ബൈക്ക് എന്നീ വ്യത്യാസമില്ലാതെ.

തങ്ങളുടെ എല്ലാ വാഹനങ്ങളിലും ഇതു വാങ്ങി കെട്ടുന്നവരുമുണ്ട്. എന്തിനെന്നോ ഇതിന്റെ അര്‍ത്ഥമെന്തെന്നോ അറിയാതെയാണ് പലരും ഇത് ഉപയോഗിക്കുന്നത്. ടിബറ്റന്‍ ഫ്‌ളാഗ് എന്നാണ് ഇതിന്റെ പേര്.

യാത്രകള്‍ ഇഷ്ടപ്പെടുന്നവരെല്ലാം ഒരു ട്രാവലര്‍ സിമ്പലായി ഉപയോഗിക്കുന്ന ഈ ഫ്‌ളാഗ്, ബുദ്ധമതക്കാര്‍ക്കിടയിലെ മതാചാരപരമായ മന്ത്രം ആലേഘനം ചെയ്ത തുണിക്കഷ്ണങ്ങള്‍ ആണ്. ‘ഓം മണി പദ്‌മേ ഹും’ എന്നാണ് ഈ മന്ത്രം.

ഇത് ടിബറ്റന്‍ ലിപിയില്‍ ഓരോ സ്വരവും വിവിധ വര്‍ണ്ണങ്ങളില്‍ ‘ശുഭകരമായി ഇരിക്കട്ടെ’ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഒരു പ്രത്യേക അര്‍ത്ഥം എന്നതില്‍ ഉപരിയായി നമ്മള്‍ ജീവിതത്തില്‍ ആര്‍ജിക്കുന ക്ഷമ, അനുകമ്പ, വിശ്വാസം, വിജ്ഞാനം, നൈതികത എന്നിവയുടെ സംക്ഷിപ്ത രൂപം ആയി കരുതുന്നു.

ഈ പതാകയില്‍ ആലേഖനം ചെയ്ത പ്രാര്‍ത്ഥനകള്‍ അതിന്റെ മറുപടികള്‍ തേടി കാറ്റിലൂടെ സഞ്ചരിച്ചു തിരിച്ചു വരും എന്നാണ് വിശ്വാസം.

ഇക്കാരണത്താല്‍ തന്നെ ഈ ഫ്‌ളാഗ് എപ്പോഴും ഉയരത്തിലോ കാറ്റ് ലഭിക്കത്തക്ക രീതിയിലോ മാത്രമേ കെട്ടുവാന്‍ പാടുള്ളൂ. ടിബറ്റന്‍ ഫ്‌ളാഗ് കാറ്റില്‍ ആടി ഉലയുന്ന ചലനങ്ങള്‍ ഒരു പോസിറ്റീവ് എനര്‍ജി സൃഷ്ടിക്കുന്നുവെന്നും, ആ ചലനങ്ങള്‍ ഒരു നിശ്ശബ്ദ പ്രാര്‍ത്ഥന പോലെ കാറ്റു കൊണ്ടുപോകുന്നു എന്നുമാണ് വിശ്വാസം.

കൂടാതെ ഫ്‌ളാഗിലെ ഓരോ നിറവും പ്രതിനിധാനം ചെയ്യുന്നത് പ്രപഞ്ച ശക്തികളെയാണ്. വെള്ളനിറം വായുവിനെയും, ചുവപ്പു നിറം അഗ്‌നിയെയും, പച്ച നിറം വെള്ളത്തെയും, നീല നിറം കാറ്റിനെയും, മഞ്ഞ നിറം ഭൂമിയെയും സൂചിപ്പിക്കുന്നു.

ഫ്‌ളാഗുകളുടെ നിറം മങ്ങുന്നത് അതിലെ പ്രാര്‍ത്ഥനകളെ പൂര്‍ണ്ണമായും കാറ്റു വഹിച്ചു കൊണ്ടുപോയതിന്റെ സൂചനയായി കണക്കാക്കുന്നവരുമുണ്ട്. ആരെങ്കിലും ഇവ ഉപഹാരമായി നല്‍കിയാല്‍ ഇവ സ്വീകരിക്കുന്നവര്‍ക്ക് ഗുണപ്രദമാകുമെന്നാണ് വിശ്വാസം.

ഈ ഫ്‌ളാഗുകള്‍ നിലത്തു വെക്കുന്നത് അതിനോടുള്ള അനാദരവായി കണക്കാകപ്പെടുന്നു. ഇവ വാഹനങ്ങളിലും വീടിന്റെ മുന്‍വശങ്ങളിലും കെട്ടി ഇടാറുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News