Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:49 am

Menu

Published on June 15, 2013 at 7:09 am

പ്ളസ്ടുവിന് ശേഷം ഇനി എന്ത് ചെയ്യും???

what-to-do-after-plus-two

പ്ലസ്‌ ടു കഴിഞ്ഞ് ഇനി എന്ത് ചെയ്യുമെന്ന ചിന്ത എല്ലാ വിദ്യാർത്ഥികൾക്കും ഉണ്ടാകുന്നതാണ് . കേരളത്തിലെ പ്ളസ്ടു പഠനക്രമമനുസരിച്ച് സയന്‍സ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് എന്നീ മൂന്ന് ബാച്ചുകളിലാണ് കുട്ടികള്‍ പാസാകുന്നത്.

വ്യത്യസ്തമായ പഠനമേഖലയായതിനാല്‍ പ്ളസ്ടുവിന് പഠിച്ച വിഷയങ്ങളുടെ പിന്തുടര്‍ച്ചയുള്ള വിഷയങ്ങളും പഠനമേഖലകളും തെരഞ്ഞെടുക്കാം. അല്ളെങ്കില്‍ പുതുതായി പുതിയ പഠനവിഷയങ്ങളിലേക്കു തിരിയാം. പഠിതാവിന്‍െറ അഭിരുചിയും പഠനപ്രാപ്തിയും ആണ്‍-പെണ്‍ വ്യത്യാസവും രക്ഷിതാക്കളുടെ സാമ്പത്തികപ്രാപ്തിയും ഒക്കെ പരിഗണിച്ച് ഉചിതമായ പഠനമേഖലകള്‍ പഠിതാവ് കണ്ടത്തെണം. എങ്കിലും പൊതുവേ കേരളത്തിലെ പ്ളസ്ടു ജേതാവിന് തുടര്‍പഠനത്തിനായി തുറക്കുന്ന വാതിലുകള്‍ ഒന്നു പരിശോധിക്കാം.

സയന്‍സ് വിഷയം പഠിച്ച് പ്ളസ്ടു ജയിച്ച വിദ്യാര്‍ഥി സയന്‍സിന്‍െറ തുടര്‍പഠനത്തിനും മാനവിക വിഷയങ്ങളുടെ (Humanities) പഠനത്തിനും കോമേഴ്സ് പഠനത്തിനും ഒരുപോലെ യോഗ്യനാണ്. സയന്‍സ് ഗ്രൂപ്പ് പഠിച്ച് പ്ളസ്ടു ജയിച്ച വിദ്യാര്‍ഥിക്ക് എന്‍ട്രന്‍സ് എഴുതി മെഡിക്കല്‍, എന്‍ജിനീയറിങ്, ഫോറസ്ട്രി ഫിഷറീസ് വിഷയങ്ങളില്‍ തുടര്‍പഠനം നടത്താം. ഇതില്‍തന്നെ ബയോളജി പഠിച്ച സയന്‍സ് ഗ്രൂപ്പ് ജേതാവിന് പാരാമെഡിക്കല്‍ കോഴ്സുകള്‍ (നഴ്സിങ്, ബി.ഫാം, മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍ മുതലായവ) മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ നഴ്സിങ് എന്നിവയിലും അനുബന്ധ മേഖലയിലും തുടര്‍പഠനം നടത്താന്‍ കഴിയും. എന്‍ജിനീയറിങ് മേഖലയില്‍ എന്‍ട്രന്‍സ് എഴുതാതെ എന്‍ജിനീയറിങ് പഠനം തുടരാന്‍ പ്ളസ്ടു മാത്തമാറ്റിക്സ് പഠിച്ച കുട്ടികള്‍ക്കവസരമുണ്ട്.

വിവിധ പോളിടെക്നിക് കോളജുകളിലെ എന്‍ജിനീയറിങ് അല്ളെങ്കില്‍ നോണ്‍ എന്‍ജിനീയറിങ് ശാഖകളില്‍ പഠനം നടത്താം. പോളിടെക്നിക്കില്‍ പഠിക്കാന്‍ പ്ളസ്ടു പരീക്ഷയിലെ മാര്‍ക്കല്ല പരിഗണിക്കുക, പത്താംക്ളാസിലേതാണ്. അക്കാരണത്താല്‍ ഏതു ഗ്രൂപ്പ് പഠിച്ച വിദ്യാര്‍ഥികള്‍ക്കും പോളിടെക്നിക് കോഴ്സിനു ചേര്‍ന്ന് ഉപരിപഠനം നടത്താം. അധ്യാപന ജോലിയില്‍ താല്‍പര്യമുള്ളവര്‍ക്ക് കേരള സര്‍ക്കാറിന്‍െറയും സ്വകാര്യ മാനേജ്മെന്‍റിന്‍െറയും നിയന്ത്രണത്തിലുളള ടീച്ചേഴ്സ് ട്രെയ്നിങ് കോളജുകളില്‍ ചേര്‍ന്ന് ടി.ടി.സി പാസായി പ്രൈമറി സ്കൂള്‍ ടീച്ചറാകാനുള്ള യോഗ്യത നേടാം. ടി.ടി.സി പഠനത്തിന് യോഗ്യതാമാനദണ്ഡം പ്ളസ്ടു മാര്‍ക്കാണ്. ഏതു ഗ്രൂപ്പ് പഠിച്ചാലും ടി.ടി.സി പഠനത്തിനു യോഗ്യരാണ്.

സയന്‍സ് ഗ്രൂപ്പില്‍ പ്ളസ്ടു യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് പരമ്പരാഗത ബി.എസ്സി ഡിഗ്രി വിഷയങ്ങള്‍ (മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി മുതലായവ) തുടര്‍പഠനത്തിനായി തെരഞ്ഞെടുക്കാം. അല്ളെങ്കില്‍ സയന്‍സ് മേഖലയിലെ ന്യൂ ജനറേഷന്‍ കോഴ്സുകളായ ബി.ബി.എ, ബി.എസ്സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്സി ഇലക്ട്രോണിക്സ് പോലുള്ള വിഷയങ്ങള്‍ പഠിച്ച് ഈ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം നേടി ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കാനും പ്ളസ്ടു സ്കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളില്‍ അധ്യാപകരാകാനും ഉയര്‍ന്ന ശാസ്ത്ര ഗവേഷണ പഠന സ്ഥാപനങ്ങളില്‍ ശാസ്ത്രജ്ഞരാകാനും അവസരങ്ങള്‍ ലഭിക്കും. മാനവിക വിഷയങ്ങള്‍, കോമേഴ്സ് എന്നീ ഗ്രൂപ്പുകള്‍ പഠിച്ച് പ്ളസ്ടു പാസായ വിദ്യാര്‍ഥികള്‍ക്ക് ഈ പഠനവിഷയങ്ങളിലെ പരമ്പരാഗത ഡിഗ്രി പഠനങ്ങളായ ബി.എ, ബി.കോം പോലുള്ള ഡിഗ്രി പഠനം നടത്തി തുടര്‍ന്ന് ഈ വിഷയങ്ങളിലെ ഉപരിപഠനത്തില്‍ പ്രവേശിക്കാം. നിയമപഠനം ആഗ്രഹമുള്ളവര്‍ക്ക് ബി.എ.എല്‍എല്‍.ബി എന്ന അഞ്ചുവര്‍ഷ എല്‍എല്‍.ബിക്കു ചേര്‍ന്നു പഠിക്കാം. കേരളത്തിലെ എല്ലാ ലോ കോളജും ഈ കോഴ്സ് നടത്തുന്നുണ്ട്. എന്നാല്‍, ഇതിനായി സര്‍ക്കാര്‍ എന്‍ട്രന്‍സ് കമീഷന്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ പാസാകണം. നാഷനല്‍ ലോ യൂനിവേഴ്സിറ്റികളിലും ഈ പഠനത്തിനവസരമുണ്ട്.

മാനേജ്മെന്‍റ് മേഖലയിലേക്കുള്ള കരിയര്‍ പ്രവേശം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബി.ബി.എ പഠിക്കാം. ആനിമേഷന്‍, സിനിമ, നാടകം, ചിത്രകല മുതലായ പഠനമേഖലയിലേക്കും പഠനം വ്യാപിപ്പിക്കാം. സിനിമാപഠനത്തിന് പുണെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് കൂടാതെ കേരളത്തിലെ സി.ഡിറ്റ് ആ മേഖലയിലെ ധാരാളം കോഴ്സുകള്‍ നടത്തുന്നുണ്ട്. ചിത്രകല, ശില്‍പനിര്‍മാണം എന്നീ പഠനശാഖകളില്‍ താല്‍പര്യമുള്ളവര്‍ക്ക് തൃപ്പൂണിത്തുറ, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫൈന്‍ ആര്‍ട്സ് കോളജുകളില്‍ ചേര്‍ന്ന് ഈ വിഷയത്തില്‍ ബിരുദപഠനങ്ങള്‍ നടത്താം. ഹോട്ടല്‍, ടൂറിസം മേഖലയില്‍ പഠനം തുടരാനാഗ്രഹിക്കുന്നവര്‍ക്ക് ധാരാളം ഡിഗ്രി, ഡിപ്ളോമ നിലവാരമുള്ള കോഴ്സുകള്‍ നടത്തുന്നുണ്ട്. കേരളത്തിലെ സര്‍വകലാശാലകളില്‍ ഈ ഡിഗ്രി കോഴ്സുകള്‍ ലഭ്യമാണ്. ഇത്തരം എണ്ണമറ്റ കോഴ്സുകള്‍ പ്ളസ്ടു പാസായ വിദ്യാര്‍ഥിക്ക് ലഭ്യമാണ്.

Loading...

Leave a Reply

Your email address will not be published.

More News