Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:48 am

Menu

Published on May 22, 2015 at 3:34 pm

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്ത് ചെയ്യണം..?

what-to-do-after-youve-been-hacked

കമ്പ്യൂട്ടർ ഹാക്ക് ചെയ്യപ്പെടുക എന്നത് ഇന്നത്തെ കാലത്ത് ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്.ബാങ്കുകള്‍, മെയില്‍ അകൗണ്ടുകള്‍,ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ എന്നിവിടങ്ങളില്‍ ഹാക്കിംഗ് ഒരു നിത്യ സംഭവമാണ്.വൈറസ് എന്നു നമ്മള്‍ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കുന്ന ഹാക്കറുടെ ആയുധങ്ങള്‍ പുതിയ വഴികളിലൂടെ നമ്മിലേക്ക് എത്തുമ്പോള്‍ അത് നമ്മുടെ കമ്പ്യൂട്ടര്‍ ശൃംഖലകളെ താറുമാറാക്കാന്‍ കരുത്തു നേടുമ്പോള്‍, ഓരോരുത്തരും കൂടുതല്‍ കരുതലെടുക്കേണ്ടിയിരിക്കുന്നു.കമ്പ്യൂട്ടറില്‍ വൈറസോ, മറ്റ് മാല്‍വയറുകളുടെ ആക്രമണമോ നടന്നാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് പരിശോധിക്കുകയാണ് ഇവിടെ…
നിങ്ങളുടെ പിസിയുടെ നെറ്റ്‌വര്‍ക്ക് കേബിള്‍ അടര്‍ത്തി മാറ്റുകയും, വൈഫൈ കണക്ഷന്‍ ഓഫ് ചെയ്യുകയും ചെയ്ത് കമ്പ്യൂട്ടറിനെ ഒറ്റപ്പെടുത്തുക.

 

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌വയര്‍ അടര്‍ത്തി മാറ്റി മറ്റൊരു പിസിയുമായി നോണ്‍ബൂട്ടബള്‍ ഡ്രൈവ് ആയി ബന്ധിപ്പിക്കുക.

മറ്റേ പിസിയിലെ ആന്റിവൈറസ്, ആന്റിസ്‌പൈവയര്‍ തുടങ്ങിയവ നിങ്ങളുടെ ഹാര്‍ഡ്‌ഡ്രൈവിലെ വൈറസുകള്‍ നീക്കം ചെയ്യാന്‍ റണ്‍ ചെയ്യുക.

നിങ്ങളുടെ ആക്രമിക്കപ്പെട്ട ഹാര്‍ഡ്‌ഡ്രൈവിലെ സ്വകാര്യ ഡാറ്റകള്‍ മറ്റൊരു ഡിവിഡിയിലേക്കോ, ഹാര്‍ഡ്‌ഡ്രൈവിലേക്കോ ബാക്ക്ആപ്പ് എടുക്കുക.

ഇനി പഴയ പിസിയിലേക്ക് നിങ്ങളുടെ ആക്രമിക്കപ്പെട്ട ഹാര്‍ഡ്‌ഡ്രൈവ് ബന്ധിപ്പിക്കുക. ഡ്രൈവിന്റെ ഡിപ് സ്വിച്ച് മാസ്റ്റര്‍ എന്നതിലേക്ക് മാറ്റാനും ശ്രദ്ധിക്കുക.

നിങ്ങളുടെ ഹാര്‍ഡ്‌ഡ്രൈവ് പൂര്‍ണ്ണമായി വൃത്തിയാക്കാന്‍, അതിനെ ഫോര്‍മാറ്റ് ചെയ്യുക.

നിങ്ങള്‍ കമ്പ്യൂട്ടര്‍ വാങ്ങിക്കുമ്പോള്‍ ലഭിച്ച ഒഎസ് വീണ്ടും ലോഡ് ചെയ്ത് എല്ലാ അപ്‌ഡേറ്റുകളും ഇന്‍സ്റ്റാള്‍ ചെയ്യുക.

മറ്റ് പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുന്‍പായി ആന്റിവൈറസ്, ആന്റിസ്‌പൈവയര്‍ തുടങ്ങിയ സുരക്ഷാ സോഫ്റ്റ്‌വയറുകള്‍ വീണ്ടു ഇന്‍സ്റ്റാള്‍ ചെയ്യുക.

നിങ്ങള്‍ ഡാറ്റാ ബാക്ക്അപ്പ് എടുത്ത ഡിസ്‌കുകള്‍ വീണ്ടും കമ്പ്യൂട്ടറിലേക്ക് കോപി ചെയ്യുന്നതിന് മുന്‍പായി സ്‌കാന്‍ ചെയ്യുക.

ഭാവിയില്‍ വീണ്ടും വൈറസ് ആക്രമണമുണ്ടായാല്‍, നിങ്ങളുടെ സിസ്റ്റം റീലോഡ് ചെയ്യുന്ന സമയം ലാഭിക്കുന്നതിനായി കമ്പ്യൂട്ടറിലെ ഡാറ്റകളുടെ പൂര്‍ണ്ണമായ ബാക്ക്അപ്പ് എടുത്ത് വയ്ക്കാന്‍ ശ്രദ്ധിക്കുക.

Loading...

Leave a Reply

Your email address will not be published.

More News