Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 11:42 pm

Menu

Published on November 6, 2014 at 2:24 pm

മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടാൽ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

what-to-do-if-you-lose-your-phone

മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടാൽ നിങ്ങൾ എന്താണ് ചെയ്യുക? ഫോണ്‍ നഷ്ടപെട്ടാല്‍ അത് പല രീതിയല്‍ ദുരുപയോകം ചെയ്യാവുന്നതാണ്. അതിനാൽ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു പോയാല്‍ ഉടൻ എന്തു ചെയ്യണമെന്ന് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യം തന്നെ. പല സ്മാര്‍ട്ട് ഫോണുകളും മൊബൈല്‍ ഫോണുമായി ഉപഭോക്താവിന്റെ ഗൂഗിള്‍ ഫെയ്സ്ബൂക്ക്, ബാങ്ക് തുടങ്ങിയ അക്കൌണ്ടുളെ ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇത് നഷ്ടപ്പെട്ടാലുള്ള നഷ്ടം വളരെ വലുതാണ്‌. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു പോയാല്‍ എന്തു ചെയ്യണമെന്ന് നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.

What to do if you lose your phone4

1.മൊബൈൽ ഫോണ്‍ നഷ്ടപ്പെട്ടാൽ ആദ്യം തന്നെ നഷ്ടപെട്ട ഫോണില്‍ ഏതു സിം ആണോ ഉപയോഗിക്കുന്നത് ആ സിം ബ്ലോക്ക്‌ ചെയ്യുക. അതിനു വേണ്ടി സിം സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് സിം ബ്ലോക്ക്‌ ചെയ്യാനുള്ള നടപടികള്‍ എടുക്കാൻ ആവശ്യപ്പെടുക.ഇത് വഴി ആ സിമ്മിൽ നിന്ന് കോൾ ചെയ്യുന്നത് തടയാവുന്നതാണ്.
2. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന എല്ലാ വ്യക്തികളും ഫോണിന്റെ IMEI നമ്പര്‍ എവിടെയെങ്കിലും എഴുതി വെയ്ക്കണം. ഇതിനായി ഫോണില്‍ *#06# എന്ന് ഡയല്‍ ചെയ്യുക അപ്പോള്‍ ലഭിക്കുന്ന പതിനഞ്ചക്കമുള്ള നമ്പറാണ് IMEI നമ്പര്‍ . ഇതിന് സാധിക്കാത്തവർ സാധിക്കാത്തവര്‍ ഫോണ്‍ കവറിന്റെ പുറത്ത് ബാര്‍ കോഡിനു മുകളിലായി IMEI നമ്പര്‍ കാണുവാന്‍ സാധിക്കും. നഷപെട്ട ഫോണിന്റെ IMEI നമ്പര്‍ അറിയാമെങ്കില്‍, IMEI നമ്പര്‍ ട്രാക്ക് ചെയ്ത് ഫോണ്‍ കണ്ടുപിടിക്കുന്ന സേവനം വഴി നഷ്ട്ടപെട്ട ഫോണ്‍ കണ്ടുപിടിക്കാം.

What to do if you lose your phone2

3.നിങ്ങളുടെ ഫോണില്‍ ഫെയ്സ്ബുക്ക്, ജിമെയില്‍, ട്വിറ്റെര്‍ തുടങ്ങിയ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെങ്കില്‍, ഒരു കമ്പ്യൂട്ടര്‍ വഴി ഈ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്ത് ഫോണിലെ ലോഗിന്‍ സെഷന്‍ ലോഗ് ഔട്ട്‌ ചെയ്യുക. ഇതിനൊപ്പം ഫോണില്‍ ലോഗിന്‍ ചെയ്ത് വെച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും പാസ്സ്‌വേര്‍ഡ്‌ മാറ്റുക.
4.പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുക.എഫ്.ഐ.ആര്‍ന്റെയും, തിരിച്ചറിയല്‍ കാര്‍ഡിന്റെയും പകര്‍പ്പുകള്‍ സഹിതം സിം സേവന ദാതാവിന്റെ സര്‍വീസ് സെന്ററില്‍ ഡ്യൂപ്ലിക്കേറ്റ്‌ സിം കാര്‍ഡിനായുള്ള അപേക്ഷയും നല്‍കുക.

What to do if you lose your phone00

Loading...

Leave a Reply

Your email address will not be published.

More News