Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ വിഷമം ഇല്ലാത്ത സമയമുണ്ടാവില്ല ജീവിതത്തിൽ. മറ്റുള്ളവരുടെ വിഷമവും സങ്കടവുമെല്ലാം കാണുമ്പോള്‍ വിഷമിയ്ക്കരുതെന്നു പറയും, എന്നാല്‍ അവനവന്റെ കാര്യത്തില്‍ മിക്കവാറും കാര്യങ്ങള്‍ പോകുന്നതും ഈ വഴിയ്ക്കു തന്നെയായിരിയ്ക്കും. വിഷമിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. മാനസിക കാരണങ്ങളാല്‍ മാത്രമല്ല, ആരോഗ്യകാരണങ്ങളാലും.
വിഷമിയ്ക്കരുതെന്നു പറയുവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നറിയൂ,
ഹൃദയത്തിന്
വിഷമിയ്ക്കുന്നത് ഹൃദയത്തിന് സ്‌ട്രെസുണ്ടാക്കും. ഹൃദയാഘാത സാധ്യത 30 ശതമാനം വര്‍ദ്ധിയ്ക്കും.
തലച്ചോറിന്റെ വലിപ്പം
വിഷമിയ്ക്കുന്നതും സ്‌ട്രെസിലൂടെ കടന്നു പോകുന്നതുമെല്ലാം തലച്ചോറിന്റെ വലിപ്പം കുറയ്ക്കും. തലച്ചോറിന്റെ പ്രീഫ്രന്റല്‍ കോര്‍ട്ടെക്‌സാണ് വൈകാരിക നിയന്ത്രണത്തിനു സഹായിക്കുന്നത്. തുടര്‍ച്ചയായി വിഷമിച്ചു കൊണ്ടിരിയ്ക്കുന്നത് ഈ ഭാഗത്തെ വലിപ്പം കുറയ്ക്കും. വികാരങ്ങള്‍ നിയന്ത്രിയ്ക്കാനുള്ള ശക്തി കുറയുകയും ചെയ്യും.
ഓര്‍മശക്തി
ഓര്‍മശക്തി കുറയാന്‍ വിഷമിച്ചു കൊണ്ടിരിയ്ക്കുന്നതും ഇതുവഴിയുണ്ടാകുന്ന സ്‌ട്രെസും കാരണമാകും.
പ്രതിരോധശേഷി
സ്‌ട്രെസും വിഷമവുമെല്ലാം പ്രതിരോധശേഷി കുറയ്ക്കും. അടിയ്ക്കടി അസുഖങ്ങള്‍ വരാന്‍ കാരണമാകും.
തടി
വിഷമത്തിലൂടെ വരുന്ന സ്‌ട്രെസ് കോര്‍ട്ടിസോള്‍ അഥവാ സ്‌ട്രെസ് ഹോര്‍മോണിനു വഴിയൊരുക്കും. ഇത് തടി വര്‍ദ്ധിപ്പിയ്ക്കും.
ലൈംഗികശേഷി
ലൈംഗികശേഷി കുറയുവാനും വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കുമെല്ലാം ഇത് വഴിയൊരുക്കും.
കുട്ടികളില്‍
കുട്ടികളില്‍ പോലും വിഷമവും ഇതുവഴിയുണ്ടാകുന്ന സ്‌ട്രെസും പല പ്രശ്‌നങ്ങളും വരുത്തി വയ്ക്കും. ചര്‍മകോശങ്ങള്‍ക്കു പെട്ടെന്നു പ്രായമേറും, ഇത് പ്രായക്കൂടുതല്‍ തോന്നിയ്ക്കും. മുടി നരയ്ക്കും. വളര്‍ച്ച മുരടിയ്ക്കും
മുടി
മുടി കൊഴിയുന്നതിന് ചിലപ്പോള്‍ മറ്റു കാരണങ്ങള്‍ അന്വേഷിച്ചു പോകണമെന്നില്ല. വിഷമിച്ചിരിയ്ക്കുന്നതു തന്നെയാവാം കാരണം.
ഡിപ്രഷന്‍
വിഷമവും ഇതിലൂടെയുണ്ടാകുന്ന സ്‌ട്രെസും നീണ്ടുനില്‍ക്കുന്നത് ഡിപ്രഷനിലേയ്ക്കു വഴി വയ്ക്കും.
വേദന
ശരീരവേദനകളെ പറ്റി പരാതിപ്പെടുന്നവരുണ്ട്. ഇത്തരം വേദനകളുടെ പുറകിലും വില്ലന്‍ ചിലപ്പോള്‍ നിങ്ങളുടെ വിഷമവും സ്‌ട്രെസുമായിരിയ്ക്കും. എപ്പോഴും ക്ഷീണവും തളര്‍ച്ചയും തോന്നുന്നതിനും മറ്റു കാരണങ്ങള്‍ അന്വേഷിച്ചു പോകേണ്ടതില്ല.
Leave a Reply