Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 1:33 pm

Menu

Published on December 24, 2015 at 3:31 pm

കൈയ്യഷരം നിങ്ങളെ കുറിച്ച് പറയുന്നത്…..

what-your-handwriting-says-about-you

നിത്യജീവിതത്തിൽ നമ്മെളെല്ലാം വ്യതസ്ഥ ആളുകളുമായി സമ്പർക്കത്തിലേർപ്പെടാറുണ്ട്. എന്നാൽ അവരെല്ലാം എത്തരത്തിലുള്ള ആളുകളാണെന്ന് മനസ്സിലാക്കുക എന്നത് വളരെയധികം പ്രയാസകരമായ ഒന്നാണ്.എന്നാൽ ഒരാളുടെ കൈയ്യക്ഷരം നോക്കി ആ വ്യക്തിയുടെ സ്വഭാവം എങ്ങനെയെന്ന് തിരിച്ചറിയാൻ സാധിക്കും ..നിങ്ങളുടെ കൈയ്യക്ഷരവും സ്വഭാവവും ബന്ധം ഉണ്ടോ എന്ന് നോക്കാം….

വലിയ കൈയ്യക്ഷരം

ആളുകളുടെ ശ്രദ്ധാ കേന്ദ്രമായിരിക്കും നിങ്ങള്‍. പലപ്പോഴും വലിയ കയ്യക്ഷരമുള്ളവര്‍ സമൂഹത്തിന്റെ ഇന്നത കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കും. മാത്രമല്ല കലാകായിക രംഗത്തും ഇവര്‍ അവരുടേതായ സ്ഥാനം ഉറപ്പിക്കും.

പരന്ന കൈയ്യക്ഷരം

സ്വാതന്ത്ര്യമാണ് ജീവിതത്തില്‍ എല്ലാം എന്ന ചിന്താഗതിയായിരിക്കും ഇവര്‍ക്ക്. പക്ഷേ ജനക്കൂട്ടത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇത്തരക്കാര്‍.
ചെറിയ കൈയ്യക്ഷരം

ചെറിയ കയ്യക്ഷരം കാണാന്‍ നല്ല ഭംഗിയായിരിക്കും. എന്നാല്‍ ഇവര്‍ ജീവിത്തില്‍ ഭയങ്കര നാണക്കാരായിരിക്കും എന്നതാണ് സത്യം. പക്ഷേ ഏത് കാര്യത്തിനും അതീവശ്രദ്ധയുള്ളവരായിരിക്കും ഇവര്‍.

വാക്കുകള്‍ക്കിടയിലെ അകലം

എഴുതുമ്പോള്‍ വാക്കുകള്‍ക്കിടയിലുണ്ടാകുന്ന അകലം പലപ്പോഴും നിങ്ങളുടെ ആള്‍ക്കൂട്ടത്തിനോടുള്ള അഭിനിവേശത്തെയാണ് സൂചിപ്പിക്കുന്നത്. ഒരിക്കലും ഒറ്റയ്ക്ക് നില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. പലപ്പോഴും ആള്‍ക്കൂട്ടത്തോട് ചേര്‍ന്നു നില്‍ക്കാനായിരിക്കും നിങ്ങളുടെ ആഗ്രഹം.

ആവറേജ് കൈയ്യക്ഷരം

അധികം മോശമല്ലാത്തതും എന്നാല്‍ അത്ര നല്ലതല്ലാത്തതുമായ കൈയ്യക്ഷരമുള്ളവരും ഒട്ടും കുറവല്ല. എന്നാല്‍ അഡ്ജസ്റ്റ്‌മെന്റ് എന്ന കാര്യത്തില്‍ ഇവര്‍ അല്‍പം മുന്നിലായിരിക്കും. ഏത് കാര്യത്തിലും വിട്ടു വീഴ്ച ചെയ്യാന്‍ ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല.

Loading...

Leave a Reply

Your email address will not be published.

More News