Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 4:27 pm

Menu

Published on November 7, 2017 at 4:14 pm

നടക്കുന്ന രീതി നോക്കി ഒരാളുടെ സ്വഭാവം മനസ്സിലാക്കാം….!!

what-your-walking-style-says-about-your-personality

ഒരാളുടെ സ്വഭാവം മനസിലാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരാളുടെ ചില ലക്ഷണങ്ങൾ നോക്കി അയാളെ ഒരു പരിധിവരെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അതിൽ ഒന്നാണ് ഒരാൾ നടക്കുന്ന രീതി. ഒരാളെ കുറിച്ച് പല കാര്യങ്ങളും അയാളുടെ നടത്തം നോക്കി മനസിലാക്കാമെന്ന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നു. ഏതെല്ലാം വിധത്തിലാണ്‌ വ്യത്യസ്‌ത നടത്ത രീതികള്‍ ഒരാളെക്കുറിച്ച് വിശദീകരിക്കുന്നതെന്ന് നോക്കാം. നമ്മളെല്ലാവരും നടക്കുന്നത് വ്യത്യസ്ത രീതിയിലാണ്. ചിലയാളുകൾ വേഗത്തിലും മറ്റു ചിലർ പതുക്കെയും മറ്റു ചിലരാകട്ടെ നടക്കുന്നതിന്‌ പ്രത്യേക ശരീര ഭാഷകളുമുണ്ടായിരിക്കും.



ചിലയാളുകൾ വളരെ സ്പീഡിൽ മുന്നോട്ടാഞ്ഞ് നടക്കാറുണ്ട്.ഇത്തരക്കാർ കാര്യക്ഷമതയുള്ളവരും വളരെയേറെ ബുദ്ധിയുള്ളവരുമായിരിക്കും. നടക്കുന്ന സമയം പല കാര്യങ്ങളും ചെയ്യുന്നവർ അതായത് ച്യൂയിംഗ്‌ ഗം ചവയ്‌ക്കുക, കീ കയ്യിലിട്ടു കറക്കുക, ഫോണില്‍ ശ്രദ്ധിയ്‌ക്കുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യുന്നവര്‍ സങ്കല്‍പങ്ങള്‍ കെട്ടിപ്പടുക്കുന്നവരും സര്‍ഗാത്മകതയുള്ളവരുമായിരിക്കും. നിലത്തേയ്‌ക്കു നോക്കി കൈകള്‍ ശരീരത്തോടു ചേര്‍ത്ത്‌ ഇരുവശത്തും പിടിച്ചു നടക്കുന്നവർ അന്തർമുഖരും വിനയമുള്ള പ്രകൃതക്കാരുമായിരിക്കും. ഒന്നും പറയാതെ തന്നെ തങ്ങളെക്കുറിച്ചു മറ്റുള്ളവര്‍ മനസിലാക്കണമെന്നാണ് ഇവർ കരുതുന്നത്.



കാലുകള്‍ സാധാരണയില്‍ കവിഞ്ഞുയര്‍ത്തി വച്ചു നടക്കുന്നവര്‍ എപ്പോഴും ക്ഷീണം വരുന്ന സ്വഭാവക്കാരായിരിയ്ക്കും. വൈറ്റമിന്‍ ബി 12 കുറവ്‌, മോണസംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ അസുഖങ്ങൾ ഇവർക്ക് വരാൻ സാധ്യതയുണ്ട്. ഷോള്‍ഡര്‍ ഭാഗം അല്‍പം പുറിലേയ്‌ക്കാക്കി നെഞ്ചു മുന്നിലോട്ടാഞ്ഞ്‌, തല നിവര്‍ത്തിപ്പിടിച്ചു നടക്കുന്നവർ തമാശപ്രിയരായിരിയ്‌ക്കും. ഇവര്‍ തന്നിലേയ്‌ക്കു വലിയുന്ന സ്വഭാവക്കാരാണെങ്കിലും മറ്റുള്ളവരെ സ്വാധീനിക്കാൻ ഇവർക്ക് പ്രത്യേക കഴിവായിരിക്കും.



പ്രായമായവരെ പോലെ പതറിയ അടികളോടെ നടക്കുന്നവർ ആത്മവിശ്വാസക്കുറവുള്ളവരും ഭയമുള്ള തരക്കാരുമായിരിക്കും. മുന്നോട്ടോ പിന്നോട്ടോ ആയാതെ ഇടത്തരം സ്‌പീഡില്‍ നടക്കുന്നയാളുകൾ ഒരു ഗ്രൂപ്പില്‍ ചേര്‍ന്നു പ്രവൃത്തിയ്‌ക്കാന്‍ കഴിയുന്നവരായിരിക്കും. ഇവർ ദുർബലരാണെന്ന് കരുതി മറ്റുള്ളവർ ഇവരെ ചൂഷണം ചെയ്യാനും സാധ്യതയുണ്ട്. ചെറിയ കാലടികള്‍ വച്ചു നടക്കുന്നയാളുകൾക്ക് അരക്കെട്ടു സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാൻ സാധ്യത ഏറെയാണ്. വലിയ കാലടികള്‍ വച്ചു നടക്കുന്ന സ്‌ത്രീകള്‍ ബെഡ്‌റൂമില്‍ കൂടുതല്‍ സംതൃപ്‌തി ലഭിയ്‌ക്കുന്നവരാണെന്ന്‌ ജേര്‍ണല്‍ ഓഫ്‌ സെക്‌ഷ്വല്‍ മെഡിസിന്‍ പറയുന്നുണ്ട്.



കൈകൾ കെട്ടി നടക്കുന്നവർ ആത്മവിശ്വാസക്കുറവുള്ളവരായിരിക്കും.മറ്റുള്ളവർക്ക് ഇവരെ ആക്രമിക്കാൻ എളുപ്പം സാധിക്കും. എന്നാൽ കൈകൾ വീശി നടക്കുന്നവർ ആത്മവിശ്വാസം കൂടുതൽ ഉള്ളവരായിരിക്കും. ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്.

Loading...

Leave a Reply

Your email address will not be published.

More News