Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:49 pm

Menu

Published on April 7, 2016 at 10:58 am

വാട്‌സ് ആപ്പില്‍ സന്ദേശങ്ങള്‍ ഇനി എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാം

whatsapp-adds-end-to-end-encryption-bbc-news

ന്യൂഡല്‍ഹി: സന്ദേശങ്ങള്‍ പൂർണമായും എന്‍ക്രിപ്റ്റ് ചെയ്ത് അയയ്ക്കാനുള്ള സംവിധാനവുമായി വാട്സ് ആപ്പ് രംഗത്ത്. പുതിയ വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യുന്നതോടു കൂടി അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കും ഒഴികെ മറ്റാര്‍ക്കും സന്ദേശങ്ങള്‍ വായിക്കുവാനോ മനസിലാക്കുവാനോ സാധിക്കില്ല.ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശം ഒരു പ്രത്യേക കോഡാക്കി മാറ്റുകയും (എന്‍ക്രിപ്ഷന്‍) വായിക്കുന്ന വ്യക്തിയുടെ ഫോണില്‍ മാത്രം അത് വീണ്ടും യഥാര്‍ത്ഥ സന്ദേശ രൂപത്തിലാവുകയും (ഡിക്രിപ്ഷന്‍) ചെയ്യുന്ന പ്രക്രിയയാണ് ഇത്.ഈ സൗകര്യത്തിലൂടെ വാട്ട്‌സാപ്പിലൂടെ അയക്കുന്ന മെസ്സേജുകള്‍ അവരുടെ ഓണ്‍ലൈന്‍ സെര്‍വറില്‍ സേവ് ആവുകയില്ല. അുകൊണ്ട് തന്നെ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണുവാനോ ഹാക്ക് ചെയ്യുവാനോ സാധിക്കില്ല എന്നതാണ് പുതിയ പ്രക്രിയയുടെ സൗകര്യം. ഇനി സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാലും ഒരാളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കമ്പനിക്ക് നല്‍കാനാവില്ല.

വാട്സ്ആപ്പിലെ ഓരോ ചാറ്റിനും പ്രത്യേകം എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ലഭ്യമാണ്. ഇത് ആക്റ്റിവേറ്റ് ചെയ്യാന്‍ നിങ്ങളും ചാറ്റ് ബോക്‌സിലെ ഒരാളുടെ കോണ്‍ടാക്റ്റ് എടുത്ത് അതില്‍ കാണുന്ന എന്റ് ടു എന്റ് എന്ന എന്‍ക്രിപ്ഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന ക്യുആര്‍ കോഡും 60 അക്ക സംഖ്യയും ആ വ്യക്തിയുമായി ഷെയര്‍ ചെയ്യുകയും ചെയ്താല്‍ നിങ്ങള്‍ക്കിരുവര്‍ക്കുമിടയില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സുരക്ഷാ സംവിധാനം ആക്ടിവേറ്റ് ചെയ്യപ്പെടുന്നതാണ്. ഗ്രൂപ്പ് സന്ദേശങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. ഇതിനായി ഏറ്റവും പുതിയ വാട്സ് ആപ്പ് വേര്‍ഷനിലേക്ക് അപ്പ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.വാട്സ് ആപ്പിന്റെ പുതിയ സേവനം ആന്‍ട്രോയ്ഡ്, ഐ ഫോണ്‍, ബ്ളാക് ബെറി പ്ളാറ്റ് ഫോമുകളിലും ലഭ്യമാണ്.

സുരക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ടെക് ഭീമന്‍മാരായ ആപ്പിളും തമ്മിലുണ്ടായ ശീതയുദ്ധത്തിനു പിന്നാലെയാണ് ഇത്തരമൊരു സംവിധാനവുമായി വാട്ട്‌സ്ആപ്പിന്റെ വരവ്. ഭീകരരുടെ ലോക്ക് ചെയ്ത ഫോണില്‍ നിന്നു എഫ്ബിഐ വേണ്ടപ്പെട്ട വിവരങ്ങള്‍ പുറത്തെടുത്തു എന്ന റിപ്പോര്‍ട്ട് ലോകത്തെ ഏറ്റവും സുരക്ഷിതമയ സ്മാര്‍ഡ്‌ഫോണ്‍ എന്ന ആപ്പിളിന്റെ അവകാശവാദത്തിന് വന്‍ തിരിച്ചടിയായിരുന്നു. സുരക്ഷാ സംവിധാനങ്ങളുടെ ഉറപ്പു നോക്കി ആപ്ലിക്കേഷനുകള്‍ തിരഞ്ഞെടുക്കുന്ന പ്രവണത ഉയരുന്ന കാലത്ത് ഉപഭോക്താക്കളുടെ വിശ്വാസീയത വര്‍ദ്ധിപ്പിക്കാനായിട്ടാണ് വാട്‌സ് ആപ്പിന്റെ പുതിയ സുരക്ഷാ സംവിധാനം ഒരുക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News