Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 11:45 pm

Menu

Published on July 2, 2018 at 11:37 am

ഇനി ആരൊക്കെ ഗ്രൂപ്പിൽ സംസാരിക്കണമെന്ന് അഡ്‌മിൻ പറയും..!! പുതിയ അപ്ഡേറ്റുമായി വാട്‍സ്ആപ്പ്

whatsapp-admin-get-more-power

വാട്‍സ്ആപ്പ് ഗ്രൂപുകളിൽ നിങ്ങൾ അംഗമാണെങ്കിലും നിങ്ങൾക്ക് മെസ്സേജുകൾ അയക്കാൻ പറ്റാത്ത അവസ്ഥ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

എന്നാൽ ഇങ്ങനത്തെ ഒരു അപ്ഡേറ്റുമായി വന്നിരിക്കുകയാണിപ്പോൾ വാട്‍സ്ആപ്പ്.

ഏറ്റവും പുതിയ അപ്​ഡേഷനിലൂടെ അംഗങ്ങളുടെ ചാറ്റിങ് നിയ​ന്ത്രിക്കാനാകുന്ന ഫീച്ചറാണ്​ വാട്ട്​സ്​ആപ്പ്​ അവതരിപ്പിച്ചിരിക്കുന്നത്​​. ഗ്രൂപ്പ്​ അഡ്​മിൻമാർക്ക്​ മാത്രമായി ​മെസ്സേജുകൾ അയക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ഒരുക്കിയ വിവരം വാട്സ്​ആപ്പി​​​​െൻറ ഉടമകളായ​ ഫേസ്​ബുക്ക്​ അധികൃതരാണ്​​ ബ്ലോഗ്​ നോട്ടിലൂടെ പുറത്തുവിട്ടത്​.

ഇൗ സംവിധാനം അഡ്​മിൻമാർ ‘എനയ്​ബിൾ ചെയ്​താൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക്​ ആർക്കും തന്നെ തുടർന്ന്​ മെസ്സേജുകൾ അയക്കാൻ സാധിക്കില്ല. അയച്ച മെസ്സേജുകൾക്ക്​ മറുപടി നൽകാനും സാധ്യമല്ല. ഗ്രൂപ്പിലെ ഒന്നിലധികം അഡ്​മിൻമാർക്ക്​ മാത്രമായി ഇതിലൂടെ അംഗങ്ങൾക്ക്​ നിർ​ദ്ദേശം നൽകാൻ കഴിയും.

എന്തായാലും പുതിയ സംവിധാനം അഡ്​മിൻമാർക്ക്​ ഗുണം ചെയ്യുമെങ്കിലും അംഗങ്ങളെ അത്​ ചൊടിപ്പിക്കാനാണ്​ ഏറെ സാധ്യത​. ഗ്രൂപ്പ്​ ചാറ്റുകൾ നടത്താൻ ഗ്രൂപ്പുകളിലേക്ക്​ ചേക്കേറിയവരുടെ സംസാര സ്വാതന്ത്ര്യം ഹനിക്കപ്പെടുമെന്നതിനാൽ വാട്ട്​സ്​ആപ്പി​​​​െൻറ നീക്കത്തിനെതിരെ ശബ്​ദമുയർന്ന്​ തുടങ്ങിയിട്ടുണ്ട്​.​

എങ്ങനെ ഉപയോഗിക്കാം

നിങ്ങളുടെ വാട്​സ്​ആപ്പ്​ ഏറ്റവും പുതിയ വേർഷനിലേക്ക്​ അപ്​ഡേറ്റ്​ ചെയ്യുക. വാട്ട്​സ്​ആപ്പ്​ സെറ്റിങ്​സിൽ – ‘ഗ്രൂപ്പ്​ ഇൻഫോ’ തുറക്കുക. അതിൽ ഗ്രൂപ്പ്​ സെറ്റിങ്​സിലെ ‘‘സ​​െൻറ്​ മെസ്സേജ്​’’ തുറന്ന്​ ‘‘ഒാൺലി അഡ്​മിൻസ്​’’ ഒാപ്​ഷൻ തെരഞ്ഞെടുക്കുക. ഇതോടെ ഗ്രൂപ്പി​​​​െൻറ സമ്പൂർണ്ണ നിയന്ത്രണം അഡ്​മി​​​​െൻറ കീഴിലായി.

Loading...

Leave a Reply

Your email address will not be published.

More News