Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: വാട്‌സ്ആപ്പും വൈബറും നിരോധിക്കണമെന്ന് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി.തീവ്രവാദികള്‍ക്ക് സഹായമാകുമെന്നതിനാലാണ് നിരോധനം ആവശ്യവുമായി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹരിയാനയിലെ വിവരാവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.സന്ദേശങ്ങള്‍ രഹസ്യകോഡുകളില്‍ എഴുതുക വഴി ആപ്പുകള്‍ ഭീകരരേയും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരേയും സഹായിക്കുന്നുവെന്നാണ് സുധീറിന്റെ പരാതിയിലെ പ്രധാന പരാമര്‍ശം.
വാട്‌സ്ആപ്പ്/വൈബര്‍ വഴിയുള്ള എന്‍ക്രിപ്റ്റ്ഡ് സന്ദേശങ്ങള്‍ പിടിച്ചെടുക്കുക എന്നത് അന്വേഷണ ഏജന്‍സികള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ക്ക് പോലും അതിന് സാധിക്കില്ല. ഒരു 256 ബിറ്റ് എന്‍ക്രിപ്റ്റ്ഡ് സന്ദേശം പൊരുളറിയാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്ന് യാദവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ വാട്‌സ്ആപ്പ്, വൈബര്‍, ടെലിഗ്രാം, ഹൈക്ക് തുടങ്ങിയ ആപ്പുകള്‍ നിരോധിക്കണമെന്നാണ് യാദവിന്റെ ആവശ്യം.യാദവിന്റെ ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ജൂണ്‍ 29ന് പരിഗണിക്കും.
എന്‍ക്രിപ്റ്റ് ചെയ്ത വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അയക്കുന്ന ആളിനും ലഭിക്കുന്ന ആളിനും മാത്രമേ കാണാനാകൂ. ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ തങ്ങള്‍ക്ക് പോലും വായിക്കാനാകില്ലെന്ന് വാട്‌സ്ആപ്പ് തന്നെ നേരത്തെ വ്യക്തമായിക്കിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ പോലും സര്‍ക്കാരുകള്‍ക്കോ അന്വേഷണ ഏജന്‍സികള്‍ക്കോ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ലഭ്യമാകില്ല. ഹാക്കര്‍മാരില്‍ നിന്നും സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ഉപയോക്താവിന് സംരക്ഷണം നല്‍കുന്നു എന്ന മുഖവരയോടെയാണ് വാടസ്ആപ്പ് പുതിയ എന്‍ക്രിപ്റ്റ് രീതി അവതരിപ്പിച്ചത്.
Leave a Reply