Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 10:04 pm

Menu

Published on February 4, 2015 at 11:53 am

വാട്സ്ആപ്പ് വഴി സ്വകാര്യ ചിത്രങ്ങൾ ഷെയർ ചെയ്യുന്നവർ സൂക്ഷിക്കുക!

whatsapp-bug-shows-private-pictures-to-strangers

ദില്ലി: ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സ്മാർട്ട് ഫോണ്‍ ആപ്ലിക്കേഷനാണ് വാട്സ് ആപ്പ്. ആര്‍ക്കും എളുപ്പത്തില്‍ ചാറ്റ് ചെയ്യുകയും ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് മറുപുറത്തെത്തിക്കാമെന്നതും വാട്സ് ആപ്പിൻറെ പ്രത്യേകതയാണ്. എന്നാൽ വാട്ട്‌സ്ആപ്പിലൂടെ സ്വകാര്യ ചിത്രങ്ങള്‍ ഷെയർ ചെയ്യുന്നവർ സൂക്ഷിക്കുക. നിങ്ങള്‍ അയക്കുന്ന ചിത്രങ്ങള്‍ റ്റൊരാള്‍ക്ക് ലഭിക്കാനുള്ള സാധ്യതയുണ്ട്. വാട്സ്ആപ്പിന് ഇത്തരത്തിലൊരു സാങ്കേതിക തകരാർ ഉണ്ടെന്നാണ് പുതിയ കണ്ടുപിടിത്തം. ഇന്ദ്രജിത്ത് ഭുയാന്‍ എന്ന 17കാരനാണ് വാട്സ് ആപ്പിൽ ഇത്തരത്തിലൊരു സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. വാട്‌സ് ആപ് കഴിഞ്ഞയാഴ്ച അവതരിപ്പിച്ച വെബ് പതിപ്പിലാണ് ഇന്ദ്രജിത്ത് ഇത്തരമൊരു തെറ്റ് കണ്ടെത്തിയിരിക്കുന്നത്.നേരത്തേ തങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമേ ചിത്രങ്ങള്‍ കാണാനും അയക്കാനും സാധിച്ചിരുന്നുള്ളുവെങ്കിൽ പുതിയ വെബ് പതിപ്പിൽ മറ്റുള്ളവര്‍ക്കും അതിനുള്ള അവസരമൊരുക്കുന്നുണ്ട്. കോടിക്കണക്കിന് ആളുകള്‍ തങ്ങളുടെ നഗ്നചിത്രങ്ങളടക്കം വാട്‌സ് ആപ്പ് വഴി ഷെയര്‍ ചെയ്യാറുണ്ട്. ഇത്തരം ചിത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നത് ഏറെ അപകടമാണ്. അതിനാൽ വാട്സ് ആപ്പ് ഉപയോഗിക്കുന്നവർ അല്പം സൂക്ഷിക്കണമെന്ന് വിദഗ്ദർ പറയുന്നു. ഇതേക്കുറുച്ചുള്ള വിശദ വിവരങ്ങൾ തന്റെ ബ്ലോഗില്‍ ഇന്ദ്രജിത്ത് കുറിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News