Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 6:19 pm

Menu

Published on April 11, 2016 at 4:10 pm

വാട്‌സ്ആപ്പ്‌ ഇന്ത്യയില്‍ നിരോധിക്കും…!!

whatsapp-end-to-end-encryption-update-might-have-made-chat-app-illegal-in-india

ലോകത്തെ നമ്പർ വൺ  മെസേജിങ്‌ ആപ്ലിക്കേഷനായ വാട്‌സ്ആപ്പ്‌ ഇന്ത്യയില്‍ നിരോധിച്ചേക്കുമെന്ന്‌ റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ്‌ അവതരിപ്പിച്ച പുതിയ സംവിധാനമായ എന്‍ഡ്‌ ടു എന്‍ഡ്‌ എന്‍ക്രിപ്‌ഷനാണ്‌ ഇതിന്‌ കാരണമായേക്കുക. ഇന്ത്യന്‍ നിയമപ്രകാരം എന്‍ഡ്‌ ടു എന്‍ഡ്‌ എന്‍ക്രിപ്‌ഷന്‍ പോലുള്ള ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ ഇന്ത്യയില്‍ സ്വകാര്യ സ്‌ഥാപനങ്ങള്‍ക്കും വ്യക്‌തികള്‍ക്കും അനുവദനീയമല്ല എന്നതാണ്‌ ഇതിന്‌ കാരണമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. എന്‍ഡ്‌ ടു എന്‍ഡ്‌ എന്‍ക്രിപ്‌ഷനാണ്‌ കഴിഞ്ഞ ദിവസമാണ്‌ വാട്‌സ്ആപ്പ്‌ അവതരിപ്പിച്ചത്‌. ഇന്ത്യന്‍ നിയമപ്രകാരം ഇത്തരം ഉയര്‍ന്ന്‌ എന്‍ക്രിപ്‌ഷന്‌ സംവിധാനങ്ങള്‍ക്ക്‌ അംഗീകാരമില്ല. അതിനാലാണ്‌ എന്‍ക്രിപ്‌ഷന്‍ സംവിധാനം നീക്കം ചെയ്‌തില്ലെങ്കില്‍ വാട്‌സ്ആപ്പ്‌ ഇന്ത്യയില്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക്‌ പിന്നില്‍.സന്ദേശങ്ങള്‍ അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രം വായിക്കാന്‍ കഴിയുമെന്നതാണ്‌ എന്‍ഡ്‌ ടു എന്‍ഡ്‌ എന്‍ക്രിപ്‌ഷന്‍. വാട്‌സ്‌ആപ്പില്‍ അയക്കുന്ന സന്ദേശങ്ങള്‍ ഓണ്‍ലൈന്‍ സെര്‍വറില്‍ സേവ്‌ ആകില്ല എന്നതാണ്‌ എന്‍ഡ്‌ ടു എന്‍ഡ്‌ എന്‍ക്രിപ്‌ഷന്റെ പ്രധാന പ്രത്യേകത. ഗ്രൂപ്പ്‌ സന്ദേശങ്ങള്‍ക്കും ഇത്‌ ബാധകമാകും. അതിനാല്‍ സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാല്‍ പോലും ഒരാളുടെ വാട്‌സ്‌ആപ്പ്‌ ചാറ്റ്‌ വിവരങ്ങള്‍ നല്‍കാന്‍ കമ്പനിക്കാവില്ല. ഇത്‌ ഇന്ത്യന്‍ നിയമപ്രകാരം അനുവദനീയമല്ല.

Loading...

Leave a Reply

Your email address will not be published.

More News