Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2024 3:25 pm

Menu

Published on July 10, 2015 at 3:46 pm

നിരോധനം: വാട്‌സ് ആപ്പിന് ആയുസ് ഇനി ആഴ്ചകള്‍ മാത്രം?

whatsapp-faces-uk-ban-within-weeks

ലണ്ടന്‍: ന്യൂ ജനറേഷന്‍ മാത്രമല്ല ഓൾഡ്‌ ജനറെഷനും ഒരുപോലെ ഉപയോഗിക്കുന്ന മെസേജിംഗ് സംവിധാനമായ വാട്‌സ് ആപ്പ് നിരോധിക്കാന്‍ ബ്രിട്ടന്‍ നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണാണ് രാജ്യത്ത് വാട്‌സ് ആപ്പ് നിരോധിക്കപ്പെട്ടേക്കാം എന്ന സൂചന നല്‍കിയത്. വാട്‌സ് ആപ്പിനൊപ്പം സ്‌നാപ്ചാറ്റും നിരോധിക്കാന്‍ നീക്കമുണ്ടെന്നാണ് അറിയുന്നത്. സോഷ്യല്‍ മീഡിയയ്ക്കും ഓണ്‍ലൈന്‍ മെസേജിംഗ് സംവിധാനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ വന്നേക്കും. വാട്‌സ് ആപ്പ്, ഐമെസേജ്, സ്‌നാപ് ചാറ്റ് എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മെസേജിംഗ് സര്‍വ്വീസുകള്‍. പുതിയ നിയമപ്രകാരം ഇത് മൂന്നിനും വിലക്ക് വന്നേക്കും. അടുത്തിടെ പാരീസില്‍ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം എന്നാണ് പ്രാഥമിക വിവരങ്ങൾ. അടുത്ത തിരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുകയാണെങ്കില്‍ വാട്‌സ് ആപ്പ്, ഐമെസേജ്, സ്‌നാപ് ചാറ്റ് എന്നിവ നിരോധിക്കുമെന്ന സൂചനകളാണ് പ്രധാനമന്ത്രി നല്‍കിയത്. ഭീകരവാദികള്‍ ന്യൂ ജനറേഷന്‍ മെസേജിംഗ് സംവിധാനങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്നതില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ബില്ലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News