Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:49 am

Menu

Published on November 12, 2018 at 12:17 pm

പുതിയ ഫീച്ചറുമായി വാട്സാപ്പ്…

whatsapp-forward-preview-feature

വാട്‌സ്ആപ്പ് പരീക്ഷിക്കുന്ന പുതിയ ഫീച്ചറുകള്‍ നിരവധിയാണ്. വെക്കേഷന്‍ മോഡ്, പ്രൈവറ്റ് റിപ്ലൈ ഫീച്ചര്‍ എന്നിവ അതില്‍ ചിലതാണ്. ഇപ്പോഴിതാ സന്ദേശങ്ങള്‍ മറ്റൊരാള്‍ക്ക് ഫോര്‍വേഡ് ചെയ്യുമ്പോള്‍ അതിന്റെ പ്രിവ്യൂ കാണിക്കുന്ന ഫീച്ചറും പരീക്ഷിക്കുകയാണ് വാട്‌സ്ആപ്പ്. ഇതുവഴി ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യുമ്പോള്‍ ഉപയോക്താവിന് ഒരു പടികൂടി കടക്കേണ്ടതായി വരും.

സന്ദേശങ്ങളുടെ ഫോര്‍വേഡ് പ്രിവ്യൂ കാണുന്നതിലൂടെ, ശരിയായ സന്ദേശമാണോ അയക്കുന്നതെന്ന് പരിശോധിക്കാനും ആവശ്യമെങ്കില്‍ സന്ദേശം അയക്കുന്നതില്‍ നിന്നും പിന്‍മാറാനും ഉപയോക്താവിന് അവസരം നല്‍കുന്നു. ഒപ്പം സന്ദേശങ്ങള്‍ അയക്കുന്നവരുടെ പട്ടികയില്‍ ഇനിയും ആളുകളെ ചേര്‍ക്കണമെങ്കില്‍ അതും ആവാം.

വാട്‌സ്ആപ്പ് ആന്‍ഡ്രോയിഡ് 2.18.325 ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ നിലവില്‍ വന്നതെന്ന് വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപഭാവയില്‍ തന്നെ ഫീച്ചര്‍ നിലവില്‍ വരും. ഏറ്റവും പുതിയ ബീറ്റാ അപ്‌ഡേറ്റിലാണ് ഈ ഫീച്ചര്‍ ഉള്ളത് എന്നും വാബീറ്റ ഇന്‍ഫോ പറഞ്ഞു.

പരീക്ഷണത്തിലിരിക്കുന്ന വാട്‌സ്ആപ്പിന്റെ മറ്റൊരു ഫീച്ചറാണ് പ്രൈവറ്റ് റിപ്ലൈ. ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ അയക്കുന്നവരുമായി സ്വകാര്യ സന്ദേശങ്ങളയക്കുന്നതിനുള്ള ഫീച്ചറാണ് ഇത്. സന്ദേശങ്ങള്‍ക്ക് മുകളില്‍ ലോങ് പ്രസ് ചെയ്യുമ്പോള്‍, പ്രൈവറ്റ് റിപ്ലൈ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് തിരഞ്ഞെടുത്താല്‍ ആ ഗ്രൂപ്പ് അംഗവുമായുള്ള പ്രൈവറ്റ് ചാറ്റ് സാധ്യമാകും.

Loading...

Leave a Reply

Your email address will not be published.

More News