Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:35 am

Menu

Published on June 22, 2015 at 1:45 pm

വാട്സ് ആപ്പ് യൂസർമാരുടെ സ്വകാര്യതയ്ക്ക് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന് റിപ്പോർട്ട്

whatsapp-gets-a-failing-grade-on-eff-privacy-scorecard

നിങ്ങള്‍ നിങ്ങളുടെ സ്വകാര്യതയ്ക്ക് വിലകല്‍പിക്കുന്നവരാണോ.? എങ്കില്‍ വാട്‌സ്ആപ്പ് ഉപേക്ഷിക്കണമെന്ന് പുതിയ റിപ്പോര്‍ട്ട്. വാട്സ് ആപ്പ് നിങ്ങളുടെ സ്വകാര്യതയ്ക്ക് ഒരുവിലയും കല്‍പിക്കുന്നില്ലെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.ഇലക്ട്രോണിക് ഫ്രണ്ടിയര്‍ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിലാണ് ഒട്ടും രഹസ്യ സ്വഭാവമില്ലാത്തവയുടെ പട്ടികയില്‍ വാട്‌സ്ആപ്പ് മുന്നിലാണെന്ന് കണ്ടെത്തിയത്. ഏറ്റവും മോശം പട്ടികയില്‍ അമേരിക്കന്‍ സ്ഥാപനമായ എടി ആന്‍ഡ് ടി യോടൊപ്പമാണ് വാട്‌സ്ആപ്പിന്റെ സ്ഥാനം. അഞ്ച് കാര്യങ്ങളാണ് ഫൗണ്ടേഷൻ റിപ്പോർട്ട് തയ്യാറാക്കാനായി പരിഗണിച്ചിരിക്കുന്നത്.ഡാറ്റ സുരക്ഷിതമാക്കാന്‍ വേണ്ടി മികച്ച സേവനങ്ങള്‍ നല്‍കുന്നുണ്ടോ, സര്‍ക്കാര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ അക്കാര്യം അവരെ അറിയിക്കുന്നുണ്ടോ, പോളിസികള്‍ സംബന്ധിച്ച് തുറന്ന മനസ്സുള്ളവരാണോ കമ്പനികള്‍, സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ ഉള്ളടക്കം പിന്‍വലിക്കാറുണ്ടോ, പിന്‍വാതിലിലൂടെയുള്ള രഹസ്യം ചോര്‍ത്തലിനെ എതിര്‍ക്കുന്നവരാണോ എന്നീ കാര്യങ്ങള്‍ അന്വേഷിച്ചു. വാട്‌സ്ആപ്, സ്‌നാപ്ചാറ്റ് എന്നീ കമ്പനികള്‍ ഉള്ളടക്കം ഡിലീറ്റ് ചെയ്യുന്ന കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്നവയാണെന്ന് കണ്ടെത്തി.ഉപഭോക്താക്കളുടെ രഹസ്യം സൂക്ഷിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാം സ്ഥാനം ആപ്പിളിനാണ്.ഡ്രോപ്‌ബോക്‌സ്, അഡോബ്, വിക്കിമീഡിയ, വേഡ്പ്രസ്, യാഹൂ തുടങ്ങിയവയും ഫുള്‍ മാര്‍ക്ക് നേടി ആപ്പിളിനൊപ്പമുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News