Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:00 pm

Menu

Published on October 9, 2015 at 12:44 pm

വാട്‌സ് ആപ്പില്‍ അശ്ലീല സന്ദേശം; ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

whatsapp-group-admin-arrested-in-latur-for-objectionable-content

മഹാരാഷ്ട്ര :വാട്‌സ് ആപ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതുവെന്ന പരാതിമേൽ ഗ്രൂപ്പ് അഡ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു.മഹാരാഷ്ട്രയിലെ മറാത്തവാഡ പ്രദേശത്താണ് സംഭവം. ലത്തൂര്‍ ജില്ലയിലെ ചകുര്‍ പൊലീസാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തത്. വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിനൊപ്പം മറ്റ് മൂന്ന് ഗ്രൂപ്പ് മെമ്പര്‍മാരും പിടിയിലായിട്ടുണ്ട്.അശ്ലീല പരാമര്‍ശങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഗ്രൂപ് അഡ്മിന്‍ ശിവാജി ബര്‍ചെ, ഗ്രൂപ്പ് അംഗങ്ങളായ രാജ്കുമാര്‍ തെലങ്കെ, അമോല്‍ സോംവാന്‍ഷി, മനോജ് ലാവറേല്‍ എന്നിവരാണ് അറസ്റ്റിലായത്. അശ്ലീലത പ്രചരിപ്പിക്കുക, സമൂഹ മാധ്യമങ്ങളിലൂടെ കുറ്റകരമായ സന്ദേശങ്ങളയക്കുക, വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഐടി ആക്ട് 2000, ഐ പി സി 153, 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കും.

Loading...

Leave a Reply

Your email address will not be published.

More News