Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 4:23 am

Menu

Published on June 6, 2016 at 3:08 pm

വാട്സ് ആപ്പിൽ അശ്ലീല ചിത്രങ്ങള്‍ അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്…

whatsapp-group-admin-arrested

മനാമ : വാട്‌സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കളിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.നിങ്ങള്‍ ജയിലഴി എണ്ണേണ്ടി വരും. സ്ത്രീകള്‍ക്ക് വാട്‌സ്ആപ്പ് വഴി അശ്ലീല ചിത്രങ്ങള്‍ അയയ്ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റിലായി. പച്ചമുളക് എന്ന ഗ്രൂപ്പിനാണ് പണികിട്ടിയത്.തലശേരി മുണ്ടേരി പടന്നോട്ട് ഖദീജ മന്‍സില്‍ പാറക്കാട്ട് വീട്ടില്‍ ഷെര്‍ഷാദി (20) നെയാണ് സി.ഐ. കൃഷ്ണദാസ് അറസ്റ്റുചെയ്തത്. ഇയാള്‍ മൈസൂരിലെ സ്‌റ്റേഷനറി കടയില്‍ സെയില്‍സ്മാനാണ്.

അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സ്ത്രീകള്‍ക്ക് അയച്ചുകൊടുത്ത് അവരെ വലയില്‍ വീഴ്ത്തുകയാണ് പച്ചമുളക് വാട്‌സാപ്പ് ഗ്രൂപ്പിന്റെ പരിപാടി. ഇങ്ങനെ നഗ്‌നചിത്രം കിട്ടിയ കുന്നംകുളം തൃശൂര്‍ റോഡിലെ സ്വകാര്യ ആശുപത്രിയിലെ പാവറട്ടി സ്വദേശിനിയായ ട്യൂട്ടര്‍ നല്‍കിയ പരാതിയിലാണ് പച്ചമുളക് ഗ്രൂപ്പ് തലവനായ ഷെര്‍ഷാദിനെ പോലീസ് അറസ്റ്റുചെയ്തത്. വാട്‌സാപ്പു വഴി ഇയാള്‍ തന്റേത് ഉള്‍പ്പെടെ അനേകം നഗ്‌നചിത്രങ്ങള്‍ ട്യൂട്ടര്‍ക്ക് അയച്ചു. 2015 ഒക്‌ടോബര്‍ 15ന് ഇവര്‍ നല്‍കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ നഗ്‌നചിത്രം അയച്ചുകൊടുത്ത 15 കാരനെയും കരിക്കാടുള്ള മറ്റ് ചില യുവാക്കളെയും പിടികൂടി.

ഇവരില്‍നിന്നാണ് പച്ചമുളക് ഗ്രൂപ്പിന്റെ യഥാര്‍ഥ തലവന്‍ ഷെര്‍ദാദിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. സംഘത്തിലെ ബി. ടെക് എന്‍ജിനീയറിങ് വിദ്യാര്‍ഥിയില്‍ നിന്നാണ് പോലീസിന് ഷെര്‍ഷാദിനെക്കുറിച്ച് കൂടുതല്‍ വ്യക്തമായത്. മൈസൂരിലെ സ്‌റ്റേഷനറി കടയിലെ സെയില്‍മാനായ ഷെര്‍ഷാദ് നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ആദ്യം ഹായ് സന്ദേശമാണ് ട്യൂട്ടറായ സ്ത്രീക്ക് ലഭിച്ചത്. ഇവര്‍ മറുപടി അയച്ചു. പിന്നീട് അശ്ലീല ചിത്രങ്ങള്‍ അയച്ചു. ഇതിനിടെ ഗ്രൂപ്പില്‍നിന്ന് യുവാവിന്റെ നഗ്‌നചിത്രവും അയച്ചു. ഇതിനിടെ ഗള്‍ഫിലുള്ള ഭര്‍ത്താവ് നാട്ടില്‍ വന്നിരുന്നു. ഗള്‍ഫില്‍വച്ച് മരിച്ച ഭര്‍തൃസഹോദരന്റെ മൃതദേഹം നാട്ടില്‍ വരുന്ന ദിവസം മൊബൈല്‍ ഫോണിലേക്ക് ധാരാളം അശ്ലീല ചിത്രങ്ങള്‍ വന്നു.യാദൃശ്ചികമായി ഭര്‍ത്താവ് ട്യൂട്ടറായ ഭാര്യയുടെ മൊബൈല്‍ ഫോണെടുത്ത് നോക്കിയപ്പോഴാണ് അശ്ലീല ചിത്രങ്ങള്‍ കണ്ടത്. തുടര്‍ന്ന് ദമ്പതികള്‍ തൃശൂര്‍ എസ്.പി ക്ക് നേരിട്ട് പരാതി നല്‍കി. എസ്.പി. പരാതി കുന്നംകുളം പോലീസിന് കൈമാറി. സി.ഐ. കൃഷ്ണദാസും അഡീഷണല്‍ എസ്.ഐ. ദിനേശനും നടത്തിയ അന്വേഷണത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍പ്പെട്ട സന്ദേശമയച്ച ഫോണ്‍ നമ്പര്‍ പ്രകാരം ചാവക്കാട് സ്വദേശിയെ പോലീസ് ആദ്യം പിടികൂടി.

Loading...

Leave a Reply

Your email address will not be published.

More News