Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 10:00 pm

Menu

Published on April 23, 2015 at 4:22 pm

വാട്സ് ആപ്പ് ഗ്രൂപ് ചാറ്റുകളില്‍ പങ്കെടുക്കുന്നവർ ഈ നിയമങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

whatsapp-group-chat-rules

വിവിധ പ്ലാറ്റുഫോമുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണുകളിൽ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്സ്ആപ്പ്. നിലവിൽ ലോകത്താകമാനം ഉള്ള വാട്സ് ആപ്പ് ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞു. ഇന്ത്യയിൽ 5 കോടിയിലധികം ഉപയോക്താക്കളുണ്ട്. ഇന്ന് ന്യൂജനറേഷൻറെ സൗഹൃദ വലയമാണ് വാട്സ് ആപ്പ്. വാട്സ് ആപ്പിൻറെ ഒരു പ്രത്യേകതയാണ് വ്യക്തി കേന്ദ്രീകൃതമായി ആശയ വിനിമയം നടത്താം എന്നതിന് പുറമേ ഗ്രൂപ്പുകളിലും പങ്കു ചേരാവുന്നതാണ്. എന്നാൽ രസകരവും അതേ സമയം ചിന്തനീയവുമാണ് വാട്സ് ആപ്പ് ഗ്രൂപ് ചാറ്റിംഗ്. ഗ്രൂപ് ചാറ്റുകളില്‍ പങ്കെടുക്കുമ്പോള്‍ ചില കാര്യങ്ങൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. അതിനെ കുറിച്ച് പലർക്കും അറിയില്ല.

WhatsApp Group Chat rules1

1.വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ മോശം ചിത്രങ്ങൾ ഉൾപ്പെടുത്താതിരിക്കുക.
2.അത്യാവശ്യ സമയങ്ങളിൽ അഡ്മിൻ പറയുന്നത് അനുസരിക്കുക.
3.നിങ്ങൾ ഒരു മെസ്സേജ് അയച്ച ശേഷം അതിന് ആരും ഒരു മറുപടിയും തന്നില്ലെങ്കിൽ ചാറ്റ് ചെയ്യുന്നത് നിർത്തുക.
4. ഗ്രൂപ്പിലുള്ള ആരെയും അവർക്ക് ഇഷ്ടമല്ലാത്ത പേരുകളിൽ അഭിസംബോധന ചെയ്യരുത്.

WhatsApp Group Chat rules

5.ഗ്രൂപ്പിലെ ഒരാളെ തന്നെ എപ്പോഴും അധിക്ഷേപിക്കുന്ന ശീലം ഒഴിവാക്കുക.
6.ഗ്രൂപ്പുകളിൽ വഴക്ക് പറയുക, ശപിക്കുന്ന തരത്തിലുള്ള വാക്കുകൾ എന്നിവ ഉപയോഗിക്കാതിരിക്കുക.
7.ഗ്രൂപ്പിലുള്ള ആരെയും കളിയാക്കരുത്.
8.ഗ്രൂപുകളില്‍ ചാറ്റ് ചെയ്യുമ്പോള്‍ സ്പാം ചെയ്യാതിരിക്കുക.
9.രാത്രി ഏറെ വൈകിയിട്ടും ചാറ്റ് ചെയ്യുന്നത് ഒഴിവാക്കുക.
10.വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസ്താവനകള്‍ പൂര്‍ണമായും ഒഴിവാക്കുക.

WhatsApp Group Chat rules.

Loading...

Leave a Reply

Your email address will not be published.

More News