Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:36 pm

Menu

Published on May 21, 2018 at 1:21 pm

നിങ്ങൾ ഈ ഫോണുകൾ ഉപയോഗിക്കുന്നവരാണോ? എങ്കിൽ വാട്ട്‌സാപ്പില്‍ ഗ്രൂപ്പ് വീഡിയോകോൾ ചെയ്യാം

whatsapp-group-video-call-feature

ചുരുങ്ങിയ കാലം കൊണ്ട് തന്നെ നവമാധ്യമ രംഗത്തെ തരംഗമായി മാറിയ വാട്ട്‌സാപ്പ് ഇതാ പുതിയ മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. സംഗതി മറ്റൊന്നുമല്ല ഗ്രൂപ്പ് വിഡിയോകോൾ സൗകര്യമാണ്.

ഈ വര്‍ഷം തന്നെ ഈ സംവിധാനം ലഭ്യമാക്കും എന്ന് വാട്ട്‌സാപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗികമായി ഇതുവരെ ഈ അപ്‌ഡേറ്റ് പ്‌ളേസ്റ്റോറില്‍ എത്തിയിട്ടില്ല. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട ചില ഫോണുകളില്‍ ഇപ്പോള്‍ ഈ സേവനം ലഭിക്കുന്നുണ്ട് എന്നാണ് കണ്ടെത്തല്‍. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഓപ്പേറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലുള്ള ബീറ്റ വേര്‍ഷന്‍ ആപ്പുകളിലാണ് ഇപ്പോള്‍ ഈ സേവനം വാട്ട്‌സാപ്പ് ലഭ്യമാക്കിയിട്ടുള്ളത്. അതും തിരഞ്ഞെടുക്കപ്പെട്ട ചില ഫോണുകളില്‍ മാത്രം. ഔദ്യോഗികമായുള്ള അപ്‌ഡേറ്റ് ഉടന്‍ തന്നെ പുറത്ത് വരും എന്നാണ് കരുതപ്പെടുന്നത്.

ഇതിൽ ഇപ്പോൾ ഒരു ഗ്രൂപ്പ് വീഡിയോകോളിൽ നാല് പേർക്ക് മാത്രമേ ഒരേസമയം സംസാരിക്കാൻ കഴിയുകയുള്ളു.

ഒരാൾ ഒരു കോൾ ചെയ്യുമ്പോൾ മറ്റു ആളുകളെ കോളിലേക്ക് ചേർക്കാനുള്ള (add ) മെനുവിലൂടെ വേണം ആളുകളെ ചേർക്കാൻ.

Loading...

Leave a Reply

Your email address will not be published.

More News