Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:37 pm

Menu

Published on March 21, 2016 at 4:22 pm

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പില്‍ ഇനി അക്ഷരങ്ങള്‍ ബോള്‍ഡും ഇറ്റാലികും ആക്കാം

whatsapp-ios-and-android-apps-updated-with-new-save-media-option-text-formatting-and-more

ആന്‍ഡ്രേയിഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്  വാട്സ് ആപ്പ്.പുതിയ അടിപൊളി  ഫീച്ചേഴ്‌സുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ് എത്തുന്നു.  ഇനിമുതല്‍ ബോള്‍ഡ് ആയും ഇറ്റാലിക് ആയും ടെക്‌സറ്റുകള്‍ ടൈപ്പ് ചെയ്യാം. സംഭാഷണത്തില്‍ വളരെ പ്രധാനപ്പെട്ട ഒരുകാര്യം സൂചിപ്പിക്കാന്‍ ഇത് ഉപയോഗിക്കാം. സംഭാഷണത്തില്‍ വളരെ പ്രധാനപ്പെട്ട ഒരുകാര്യം സൂചിപ്പിക്കുമ്പോള്‍ അക്ഷരങ്ങള്‍ ബോള്‍ഡായും ഇറ്റാലികായും ടൈപ്പ് ചെയ്യാം എന്നതാണ് പുതിയ മാറ്റം.അക്ഷരങ്ങള്‍ ബോള്‍ഡ് ആക്കാന്‍ വേണ്ടി ആസ്ട്രിസ്‌ക് മാര്‍ക്കും ( *)  ഇറ്റാലിക്കാക്കാന്‍ വേണ്ടി അണ്ടര്‍സ്‌കോര്‍(_) മുമ്പും ശേഷവും ചേര്‍ക്കണം.ഫയല്‍ ഷെയറിംഗിനുള്ള പുതിയ ഉപാധിയാണ് മറ്റൊന്ന്. ഡോക്യുമെന്റ് ഫയല്‍ ഷെയറിംഗ് ആണ് മറ്റൊന്ന്. ഇനിമുതല്‍ ഗൂഗിള്‍ ഡ്രൈവ് വഴി ഡോക്യുമെന്റ് ഫയലുകള്‍ ഷെയര്‍ ചെയ്യാം. പിഡിഎഫ്, വേര്‍ഡ്, പവര്‍പോയ്ന്റ് ഫയലുകള്‍ ഇത്തരത്തില്‍ ഷെയര്‍ ചെയ്യാനൊക്കും. കൂടാതെ ഏതു ഫോര്‍മാറ്റ് ആയാലും അയക്കുന്നതിനു മുമ്പ് ഫയല്‍ പിഡിഎഫ് ഫോര്‍മാറ്റ് ആയി കണ്‍വേര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും.ഓട്ടോമാറ്റിക് ലോക്കല്‍ ബാക്ക്അപ് നടന്നു കൊണ്ടിരിക്കുകയാണെങ്കില്‍ അത് എത്ര ശതമാനം ആയി എന്നും കാണിക്കും. ബാക്ക്അപ്പിന്റെ പോപ് അപ് മറ്റെല്ലാത്തിനെയും ബ്ലോക്ക് ചെയ്താലും ശതമാനം കാണാന്‍ സാധിക്കും. അങ്ങനെയാകുമ്പോള്‍ ആപ്പ് വീണ്ടും എപ്പോള്‍ ഉപയോഗിക്കാന്‍ പറ്റും എന്നു ഒരാള്‍ക്ക് പെട്ടെന്നു മനസ്സിലാക്കാന്‍ സാധിക്കും. വാട്സ്ആപ്പ് അപ്‌ഡേറ്റ് വേര്‍ഷന്‍ 2.12.535 ചെയ്യുന്നവര്‍ക്കുമാത്രമേ ഈ മാറ്റം ലഭിക്കൂ.

WhatsApp-iOS-and-Android-apps-updated

 

Loading...

Leave a Reply

Your email address will not be published.

More News