Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:07 am

Menu

Published on July 22, 2016 at 11:35 am

വാട്സ് ആപ്പ് എങ്ങനെ ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം..?

whatsapp-is-now-free-for-lifetime

ഇന്നത്തെ കാലത്ത് വാട്സ് ആപ്പ് ഉപയോഗിക്കാത്തവരായി അധികമാരും കാണില്ല.ചിത്രങ്ങളും, വീഡിയോകളും, മ്യൂസിക്ക് ഫയലുകളും എളുപ്പത്തിൽ ഷെയർ ചെയ്യാമെന്ന പ്രത്യേകത തന്നെയാണ് വാട്സ് ആപ്പിനെ ഇത്രയഅധികം ജനപ്രിയമാക്കിയത്.എല്ലാ കാലവും ഇത് സൗജന്യമായിരിക്കുമെന്ന് കരുതാൻ കഴിയില്ലെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. എന്നാൽ ജീവിതകാലം മുഴുവന്‍ വാട്ട്‌സ്ആപ് സൗജന്യമായി ഉപയോഗിക്കുന്നതിന് ചില വഴികളുണ്ട്….

നിങ്ങളുടെ ഡിവൈസില്‍ വാട്സ് ആപ്പ് തുറക്കുക.

സെറ്റിങ്ങ്സ്സില്‍ പോയി അക്കൗണ്ടില്‍ ക്ലിക്ക് ചെയ്യുക.

അതിനു ശേഷം Delete my account എന്നതില്‍ ക്ലിക്ക് ചെയ്യുക.

തന്നിരിക്കുന്ന ഫീള്‍ഡില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കിയ ശേഷമായിരിക്കണം Delete my account എന്നതില്‍ ക്ലിക്ക് ചെയ്യേണ്ടത്.

തുടര്‍ന്ന് വീണ്ടും വാട്സ് ആപ്പ് തുറന്ന് പുതിയ വിവരങ്ങളുമായി, ഒരു പുതിയ വാട്ട്‌സാപ്പ് സൃഷ്ടിക്കുക.

Settings > Account > Payment info എന്നതില്‍ പോയി നിങ്ങളുടെ വാട്സ് ആപ്പിന്റെ കാലാവധി അവസാനിക്കുന്നത് എന്നാണെന്ന് നോക്കുക. ഇവിടെ നിങ്ങള്‍ക്ക് ദീര്‍ഘിപ്പിച്ച ട്രയല്‍ കാലാവധി കാണാവുന്നതാണ്.

ഇനി പറയുന്നത് മറ്റൊരു മാർഗ്ഗമാണ് . നിങ്ങള്‍ വാട്സ് ആപ്പ് നിങ്ങളുടെ ഡിവൈസില്‍ നിന്നും ഡിലീറ്റ് ചെയ്യുകയും വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യുകയും വേണം.

സെറ്റിങ്ങ്‌സില്‍ പോയോ, ആപ്ലിക്കേഷന്‍ മാനേജര്‍ ഉപയോഗിച്ചോ വാട്സ് ആപ്പ് അണ്‍ഇന്‍സ്റ്റോള്‍ ചെയ്യുക.

വീണ്ടും വാട്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

വാട്സ് ആപ്പിന്റെ ഔദ്യോഗിക സൈറ്റില്‍ പോയോ (www.whatsapp.com), ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ പോയോ വാട്ട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

തുടര്‍ന്ന് പുതിയ ഒരു അക്കൗണ്ട് സൃഷ്ടിക്കുക. ഇത്തരത്തില്‍ വാട്ട്‌സാപ്പിന്റെ ഉപയോഗ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടാവുന്നതാണ്.

ലൈസന്‍സ് സ്വന്തമാക്കി ആപ്പിന്റെ നിര്‍മ്മാതാക്കളെ പിന്തുണയ്ക്കുന്നതാണ് എല്ലായിപ്പോഴും ശുപാര്‍ശ ചെയ്യപ്പെടുന്നത്. എന്നാല്‍ നിങ്ങള്‍ക്ക് ലൈസര്‍സ് പുതുക്കാന്‍ ആവശ്യമായ ചെറിയ സംഖ്യ പോലും നല്‍കാന്‍ കഴിയില്ല എങ്കില്‍ ഈ മാര്‍ഗ്ഗം പിന്തുടരവുന്നതാണ്.

Loading...

Leave a Reply

Your email address will not be published.

More News