Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:31 pm

Menu

Published on July 20, 2018 at 3:37 pm

വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് അടുത്ത അടിയുമായി കമ്പനി..!!

whatsapp-latest-updates-2

വാട്സ്ആപ്പ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഒരേ സമയം അഞ്ചിലധികം പേർക്ക് മെസ്സേജ് ഫോർവേഡ് ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. മീഡിയ മെസേജിനു സമീപത്തുള്ള ക്വിക്ക്‌ ഫോര്‍വേഡ് ബട്ടണും ഒഴിവാക്കും. ഇന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന് വാട്‌സ് ആപ്പ് ബ്ലോഗിലൂടെ വ്യക്തമാക്കി.

വാട്സ്ആപ്പ് സന്ദേശങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെ തുടർന്നാണ് ഈ നടപടി. കൊലപാതകങ്ങളും വ്യാജവാർത്തകളും പരക്കുന്നെതിനെ തുടർന്നാണ് ഈ നടപടി സ്വികരിക്കാൻ കേന്ദ്രസർക്കാർ കത്തിലൂടെ ആവശ്യപെട്ടത്. ഇന്ത്യയിലെ ഉപഭോക്താക്കളാണ് ഏറ്റവും കൂടുതൽ വാർത്തകളും ചിത്രങ്ങളും ഫോർവേഡ് ചെയ്യുന്നതെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പരക്കുന്നത് തടയാൻ അവ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് ഫെയ്സ്‌ബുക്കും വ്യക്തമാക്കിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News