Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:03 am

Menu

Published on June 1, 2018 at 11:38 am

ഇനി മുതൽ പണമിടപാടുകൾ നടത്താനും വാട്‍സ്ആപ്പ്

whatsapp-money-transfer

അതിവേഗം സാമൂഹ്യ മാധ്യമ രംഗത്ത് ഏറ്റവും കൂടുതൽ ഉപപോക്താക്കളെ സൃഷ്‌ടിച്ച വാട്‍സ്ആപ്പ് ഇപ്പോൾ പുതിയ മാറ്റവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷം സുപ്രധാന മാറ്റങ്ങളുമായി രംഗത്തെത്തിയ വാട്‍സ്ആപ്പ്. ഇപ്പോഴിതാ വാട്ട്‌സാപ്പ് വഴി പണമിടപാട് നടത്താനുള്ള സംവിധാനവും ഒരുക്കുകയാണ്.

എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവരുടെ പങ്കാളിത്തത്തോടെയാവും വാട്ട്‌സാപ്പ് ഇന്ത്യയില്‍ പണമിടപാട് സേവങ്ങള്‍ ആരംഭിക്കുക. നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷന്റെ അതിവേഗ പണമിടപാട് സേവനമായ യൂനിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസിനെ അടിസ്ഥാനപ്പെടുത്തൊയായിരിക്കും വാട്ട്‌സാപ്പിലെ പണവിനിമയം.

നിലവില്‍ വീചാറ്റ്, ഹൈക്ക് എന്നീ ഇന്‍സ്റ്റന്റ് മെസ്സെഞ്ചര്‍ ആപ്പുകള്‍ ഇന്ത്യയില്‍ പണമിടപാട് സേവനം ലഭ്യമാക്കുന്നുണ്ട്. വിപണിയില്‍ ഇവരോട് മത്സരിക്കുക എന്നതാണ് പണമിടപാട് സേവനത്തിലൂടെ വാട്ട്‌സാപ്പ് ലക്ഷ്യമിടുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ‘വാട്ട്‌സാപ്പ് പേ’ സേവനം ഫെബ്രുവരിയില്‍ തന്നെ ഒരു മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നു.

എല്ലാ ഉപയോക്താക്കള്‍ക്കുമായി ഈ സേവനങ്ങള്‍ അടുത്ത വാരം ആരംഭത്തോടെ ലഭ്യമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News