Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 23, 2024 3:14 pm

Menu

Published on May 23, 2018 at 2:26 pm

വിവാദങ്ങളിൽ നിന്നും തടിയൂരാൻ പുതിയ ഫീച്ചറുമായി വാട്‍സ്ആപ്പ്

whatsapp-new-feature

ഈയിടെ ആണ് വാട്‍സ്ആപ്പിനെ ഫേസ്ബുക് ഏറ്റെടുത്ത് അന്ന് മുതൽ പുതിയ അപ്ഡേഷനിനുള്ള മിനുക്കുപണികളിലായിരുന്നു വാട്‍സ്ആപ്പ് എന്നാൽ ഇടയ്ക്കു വെച്ച ഡാറ്റാ ചോർത്തൽ വിവാദം ഫേസ്ബുക്കിനെ പിടിച്ചുകുലുക്കുകയും ഒടുവിൽ ഫേസ്ബുക് പരസ്യമായി ക്ഷമാപണം നടത്തുകവരെ ചെയ്യേണ്ടി വന്നു.

എന്നാൽ ഈ വിവാദം വാട്‍സ്ആപ്പിനെ ബാധിക്കേറിയതെന്ന ഉദ്ദേശവുമായി ഇപ്പോൾ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‍സ്ആപ്പ്. സംഭവം മറ്റൊന്നുമല്ല പുതിയ പതിപ്പില്‍ ഉപയോക്താക്കളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് വാട്ട്‌സ്ആപ്പ് ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ അറിയാന്‍ സാധിക്കുന്ന റിക്വസ്റ്റ് അക്കൗണ്ട് ഇന്‍ഫോ ഫീച്ചര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

അക്കൗണ്ട്‌ സെറ്റിങ്‌സിലാണ് ഈ സംവിധാനമുള്ളത്. നിങ്ങളുടെ വിവരങ്ങള്‍ ലഭിക്കുന്നതിനായി Settings> Account> Request Account Info> Request Reptor ക്ലിക്ക് ചെയ്യുക. അപേക്ഷ നല്‍കിയാല്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞതിന് ശേഷമായിരിക്കും വിവരങ്ങള്‍ ലഭിക്കുക.

വാട്‌സ്ആപ്പിന്റെ 2.18.60 ഐഓഎസ് അപ്‌ഡേറ്റിലും ആന്‍ഡ്രോയിഡ് 2.18.142 പതിപ്പിലും ഈ സൗകര്യം ലഭ്യമാണ്. മെയ് 25 ന് യൂറോപ്യന്‍ യൂണിയന്റെ ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെജിം അഥവാ ജിഡിപിആര്‍ നിയമം നിലവില്‍ വരുന്നതിന് മുന്നോടിയായാണ് വാട്‌സ്ആപ്പിന്റെ ഈ നീക്കം.

Loading...

Leave a Reply

Your email address will not be published.

More News