Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 1:34 pm

Menu

Published on October 12, 2015 at 2:49 pm

വാട്സ് ആപ്പ് ഉപഭോക്താക്കൾക്ക് ഇനി സ്‌റ്റോറേജിനെ ചൊല്ലി പേടിവേണ്ട…..ചാറ്റും ഇമേജും ഇനി ഗൂഗിള്‍ ഡ്രൈവില്‍ ബാക്ക്അപ് ചെയ്ത് സൂക്ഷിക്കാം

whatsapp-offers-android-users-back-up-in-google-drive

സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ പ്രധാന  വെല്ലുവിളി അതിന്റെ സ്റ്റോറേജാണ്.മെസേജുകളും ഇമേജുകളും കൂടുതല്‍ വരുന്നതോടെ ഫോണിന്റെ സ്‌റ്റേറേജ് പൊടുന്നനെ തീരുന്നു. പിന്നീട് ഇത് ഡിലീറ്റ് ചെയ്യേണ്ടിയും വരുന്നു. എന്നാല്‍, ഇനി ഇക്കാര്യമോർത്ത് ടെൻഷൻ വേണ്ട.മെസേജുകളും ഇമേജുകളുമെല്ലാം  ബാക്ക് അപ്പ് ചെയ്തു വെക്കാൻ സഹായിക്കുന്ന ഒരു ഫീച്ചർ വാട്സ് ആപ്പ് പുറത്തിരിക്കുകയാണ്.ചാറ്റും മള്‍ട്ടിമീഡിയയും അടക്കം നിങ്ങളുടെ ഹിസ്റ്ററി എല്ലാം ഇനി ഗൂഗിള്‍ ഡ്രൈവിലേക്ക് മാറ്റി സൂക്ഷിക്കാനാകും.നിങ്ങള്‍ക്ക് സ്വകാര്യമായി ഒരു സ്‌റ്റോറേജ് സൗകര്യം ഒരുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ചാറ്റ് ഹിസ്റ്ററി, വോയ്‌സ് മെസേജുകള്‍, ഓഡിയോ, ഫോട്ടോ, വീഡിയോ എന്നിങ്ങനെ എല്ലാം ഗൂഗിള്‍ ഡ്രൈവിലേക്ക് മാറ്റാന്‍ സാധിക്കും. ഇനി പുതിയ ഫോണ്‍ എടുത്ത് ആ ഫോണിലേക്ക് ഇവയെല്ലാം തിരിച്ചു കൊണ്ടുവരാന്‍ രണ്ടുതവണ ടാപ് ചെയ്താല്‍ മാത്രം മതിയാകും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. വാട്‌സ്ആപ് അപ്‌ഡേറ്റ് ചെയ്തതിനു ശേഷം, സെറ്റിംഗ്‌സില്‍ ചാറ്റ്‌സ് ആന്‍ഡ് കോള്‍സ് സെലക്ട് ചെയ്തതിനു ശേഷം ഫ്രീക്വന്‍സി എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഇതില്‍ ഡെയ്‌ലി, വീക്‌ലി, മന്ത്‌ലി എന്നിങ്ങനെ മൂന്ന് ഓപ്ഷന്‍ കാണും. അതില്‍ വേണ്ടത് സെലക്ട് ചെയ്താല്‍ മാത്രം മതി. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് തുടക്കത്തില്‍ ഈ സേവനം ലഭ്യമാകുക.  എന്നാൽ  ഇന്ത്യയില്‍ ഈ സേവനം എന്ന് വരുമെന്നകാര്യം ഇതുവരെ അറിവായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News