Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:14 am

Menu

Published on May 8, 2018 at 10:45 am

ടെക് ലോകത്തിന് തലവേദനയായി “വാട്സാപ്പ് ബോംബ്” ; ഫോണുകൾ നിശ്ചലമാകുന്നു

whatsapp-on-android-crashes-with-this-message

സ്മാര്‍ട് ഫോണുകള്‍ക്കു ഭീഷണിയായി ഒരു ടെക്സ്റ്റ് ബോംബ് വീണ്ടും വന്നിരിക്കുന്നു. ഈ സന്ദേശം ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളെ നിശ്ചലമാക്കുകയാണ് ചെയ്യുന്നത്. ഈ സന്ദേശം കംപ്യൂട്ടറില്‍ നിന്നോ, വാട്‌സാപ്പ് വെബില്‍ നിന്നോ ആണ് അയക്കുന്നത്. കാരണം ഇതിന് അത്രയ്ക്ക് ഭാരമുണ്ട്. ഈ സന്ദേശം സ്മാര്‍ട് ഫോണില്‍ കോപ്പി ചെയ്യുകയോ പെയ്സ്റ്റു ചെയ്യുകയോ ചെയ്യുമ്പോള്‍ ഫോണിന് അതു താങ്ങാന്‍ വിഷമമാകും. അങ്ങനെ ഫോൺ നിശ്ചലമാകും. ആ സന്ദേശം ഇങ്ങനെയാണ്….”This is very interesting!’ ഇതിന്റെ അവസാനം കരയുകയും ചിരിക്കുകയും ചെയ്യുന്ന ഒരു ഇമോജിയും ഉണ്ടാകും.

അടുത്തിടെ മറ്റൊരു സന്ദേശവും ഇതുപോലെ വാട്സാപ്പിനെ നിശ്ചലമാക്കിയിരുന്നു. ‘If you touch the black point then your WhatsApp will hang.’ എന്നായിരുന്നു ആ സന്ദേശം. ഈ സന്ദേശത്തിലുള്ള ഒരു കറുത്ത ഐക്കണില്‍ സ്പര്‍ശിച്ചാല്‍ ഫോണ്‍ പ്രതികരിക്കാതാകുമായിരുന്നു. എന്നാൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന സന്ദേശം വാട്സാപ്പിനെ മാത്രമല്ല ഫോണിനെ തന്നെ നിശ്ചലമാക്കുകയാണ് ചെയ്യുന്നത്. എന്തുതന്നെയായാലും പുതിയ ഫീച്ചറുകളുമായി വാട്സാപ്പ് ഉടൻ എത്തുമെന്നാണ് ആപ്പിന്റെ ഡയറക്ടര്‍ മുബാറിക് ഇമാം പറഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News