Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:39 pm

Menu

Published on February 14, 2015 at 11:34 am

സൂക്ഷിക്കുക…!! നിങ്ങളുടെ വാട്ട്‌സ് ആപ്പ് ചാറ്റ് ഹിസ്റ്ററി ആര്‍ക്കുവേണമെങ്കിലും ചോര്‍ത്തിയെടുക്കാം…!

whatsapp-security-flaw-allows-anyone-to-track-users

ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന മൊബൈൽ മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ് ആപ്പ്.സുരക്ഷ സംവിധാനത്തില്‍ തങ്ങളെ മറ്റാർക്കും തോൽപിക്കാൻ കഴിയില്ലെന്നാണ്  വാട്സ്ആപ്പിന്റെ അവകാശവാദം.    എന്നാല്‍ സന്ദേശങ്ങള്‍ക്കും, ചിത്രങ്ങള്‍ക്കും വാട്സ്ആപ്പ് നല്‍കും എന്ന് പറയുന്ന ഈ സംരക്ഷണം തെറ്റാണെന്ന് തെളിയിച്ചിരിക്കുന്നതാണ്.സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വാട്ട്‌സ്ആപ് ഉപയോക്താക്കളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്താം എന്ന് തെളിയിച്ചിരിക്കുകയാണ്. ഡച്ച് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ് ഈ പുതിയ കണ്ടെത്തലിന് പിന്നിൽ.മൈക്കെല്‍ സ്വീറിങ്ക് എന്നാണ് ഈ വിദ്യാര്‍ത്ഥിയുടെ പേര്. ഈ വെബ് ടൂളിന് സ്വീറിങ്ക് വാട്ട്‌സ്‌സ്‌പൈ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.വാട്ട്‌സ് സ്‌പൈ ഉപയോഗിച്ച് ഒരാള്‍ക്ക് വാട്ട്‌സ്ആപ്പ് യൂസര്‍മാരുടെ  പ്രൊഫൈല്‍ ചിത്രങ്ങളുടേയും സ്റ്റാറ്റസുകളുടേയും ‘ചരിത്രം’ ചോര്‍ത്താം. എപ്പോഴാണ് ഓണ്‍ലൈന്‍ ഉണ്ടാകാറുള്ളതെന്ന് കാണിക്കുന്ന വാട്‌സ്ആപ്പ് യൂസര്‍മാരുടെ ടൈംലൈനും ആപ്പ് വഴിയെടുക്കാം.വാട്ട്‌സ്ആപ്പ് പൊതുവില്‍ 3 പ്രൈവസി സെറ്റിഗ്‌സ് ആണ് യൂസര്‍മാര്‍ക്ക് നല്‍കുന്നത്. ലാസ്റ്റ് സീന്‍, പ്രൊഫൈല്‍ ഫോട്ടോ, സ്റ്റാറ്റസ് എന്നിവയെ സംബന്ധിച്ചവയാണ് അവ. ഇവ മൂന്നും ആരെല്ലാം കാണണം എന്നത് വാട്ട്‌സ്ആപ്പ് യൂസര്‍മാര്‍ക്ക് സെറ്റ് ചെയ്തുവെക്കാം. ഈ പ്രൈവസി സെറ്റിംഗ്‌സിന് വെല്ലുവിളി ഉയര്‍ത്തുന്ന ആപ്പാണ് വാട്ട്‌സ്‌സ്‌പൈ.വാട്‌സ് ആപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതോടെ ഇക്കാര്യം പരിഹരിക്കാന്‍ വാട്‌സ്ആപ്പ് അധികൃതര്‍ ശ്രമിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News