Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:38 pm

Menu

Published on April 17, 2015 at 3:40 pm

സെറ്റിംഗ്സിൽ ഇത്തരം മാറ്റങ്ങൾ വരുത്തിയാൽ നിങ്ങൾക്ക് വാട്ട്‌സ്ആപ് മികച്ച രീതിയില്‍ ഉപയോഗിക്കാം !

whatsapp-settings-to-change-right-now

ചിത്രങ്ങളും, വീഡിയോകളും, മ്യൂസിക്ക് ഫയലുകളും പങ്കിടാന്‍ അനുവദിക്കുന്ന ഏറ്റവും പ്രശസ്തമായ ഈ കാലഘട്ടത്തിലെ മെസേജിങ് ആപാണ് വാട്ട്‌സ്ആപ്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും ഇന്ന് വാട്ട്‌സ്ആപ് ഉപയോഗിക്കുന്നുണ്ട്. ഇന്ന് വരെ കണ്ടിട്ടുളളതില്‍ ഏറ്റവും മികച്ച മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്. വാട്ട്‌സ്ആപ് മികച്ച രീതിയില്‍ ഉപയോഗിക്കണമെങ്കിൽ അതിലെ സെറ്റിംഗ്സിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതി.

WhatsApp settings to change right now2

1.വാട്ട്‌സ്ആപിലെ ഇന്‍കമിങ് മെസേജുകളുടെ പ്രിവ്യൂ നിങ്ങള്‍ക്ക് പുഷ് നോട്ടിഫിക്കേഷനുകള്‍ ആയി കാണാവുന്നതാണ്.ഇത് മറയ്ക്കണമെങ്കിൽ ‘Settings’ > ‘Notifications’ > ‘Show Preview’ എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്താൽ മതി.
2.നിങ്ങള്‍ എപ്പോഴാണ് വാട്ട്‌സ്ആപില്‍ അവസാനമായി ഉണ്ടായിരുന്നതെന്ന് മറയ്ക്കണമെങ്കിൽ ‘Settings’ > ‘Account’ > ‘Privacy’ > ‘Last Seen’ എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്യുക.

WhatsApp settings to change right now.

3.വാട്സ് ആപിലൂടെ നിങ്ങൾക്ക് വരുന്ന എല്ലാ ഇമേജുകളും വീഡിയോകളും നിങ്ങളുടെ ഫോട്ടോ ആല്‍ബത്തിലും, ക്യാമറാ റോളിലും ആണ് സേവ് ചെയ്യപ്പെടാറുള്ളത്. ഇത് മാറ്റാനായി ‘Settings’ > ‘Chat Settings’ > ‘Save Incoming Media’ എന്നതില്‍ പോയി ഈ ഓപ്ഷന്‍ ഓഫ് ചെയ്യുക.
4.വാട്ട്‌സ്ആപില്‍ നിങ്ങള്‍ക്ക് നിങ്ങള്‍ ഉളള സ്ഥലം കോണ്‍ടാക്റ്റുകളുമായി പങ്കിടാൻ ചാറ്റിലെ ടെക്‌സ്റ്റ് ബോക്‌സിലെ ഇടത് വശത്തുളള arrow ഐക്കണില്‍ ടാപ് ചെയ്യുക. പിന്നീട് ‘Share Location’ എന്നത് തിരഞ്ഞെടുത്ത് നിര്‍ദേശങ്ങള്‍ പിന്തുടരുക.
5.നിങ്ങളുടെ ചാറ്റുകളുടെ ഓട്ടോമാറ്റിക്ക് ബാക്ക്അപ്പ് സജ്ജമാക്കുന്നതിനായി ‘Settings’ > ‘Chat Settings’ > ‘Chat Backup’ എന്നതില്‍ പോയി ‘Auto Backup’ എന്നത് തിരഞ്ഞെടുത്താൽ മതി.

WhatsApp settings to change right now..

Loading...

Leave a Reply

Your email address will not be published.

More News